'ഇപ്പോഴും ആ ഒരാളെ തിരയുന്നു'; ആൻഡ്രൂ ടാഗാർട്ടുമായുള്ള ‍ഡേറ്റിങ് റൂമറുകളോട് പ്രതികരിച്ച് ഗായിക സെലീന ​ഗോമസ്!

ഇൻസ്റ്റ​ഗ്രാമിൽ ആദ്യമായി 400 മില്യൺ ഫോളോവേഴ്സിനെ നേടുന്ന താരം കൂടിയാണ് സെലീന ​ഗോമസ്. ഒരു മാസം മുമ്പാണ് ഇൻസ്റ്റ​ഗ്രാമിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്നതിൽ അമേരിക്കൻ മോഡലും സംരംഭകയുമായ കെയ്ലി ജെന്നറിനെ സെലീന പിന്തള്ളിയത്

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള അക്കൗണ്ടാണ് സെലീന ഗോമസിന്റേത്. 400 മില്യൺ ഫോളോവേഴ്‌സാണ് സെലീനക്കുള്ളത്. ഇൻസ്റ്റ​ഗ്രാമിൽ ആദ്യമായി 400 മില്യൺ ഫോളോവേഴ്സിനെ നേടുന്ന താരം കൂടിയാണ് സെലീന ​ഗോമസ്. ഒരു മാസം മുമ്പാണ് ഇൻസ്റ്റ​ഗ്രാമിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്നതിൽ അമേരിക്കൻ മോഡലും സംരംഭകയുമായ കെയ്ലി ജെന്നറിനെ സെലീന പിന്തള്ളിയത്.

താരത്തിന്റെ ഏറ്റവും പുതിയ സെൽഫി എട്ട് മിനിറ്റിനുള്ളിൽ ഒരു മില്യൺ ലൈക്കുകളാണ് നേടിയത്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഈ ജനുവരിയിലാണ് ​ഗായികയും അഭിനേത്രിയുമെല്ലാമായ സെലീന ഇൻസ്റ്റ​ഗ്രാമിലേക്ക് തിരികെ എത്തിയത്.

Selena Gomez, Selena Gomez news, Selena Gomez love life, Selena Gomez photos, Selena Gomez  films, Selena Gomez husband, സെലീന ഗോമസ്, സെലീന ഗോമസ് വാർത്തകൾ, സെലീന ഗോമസ് പ്രണയ ജീവിതം, സെലീന ഗോമസ് ഫോട്ടോകൾ, സെലീന ഗോമസ് സിനിമകൾ, സെലീന ഗോമസ് ഭർത്താവ്

562 ദശലക്ഷം ഫോളോവേഴ്സുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഇൻസ്റ്റയിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന സെലിബ്രിറ്റി. സെലീന ​ഗോമസിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും താൽപര്യമാണ്. എല്ലാം മറയില്ലാതെ പറയുന്ന വ്യക്തി കൂടിയാണ് മുപ്പതുകാരിയായ സെലീന ​ഗോമസ്.

ജെസ്റ്റിൻ ബീബറുമായുള്ള ​ഗായികയുടെ പ്രണയം തകർന്ന ശേഷം അടുത്തിടെയായി സെലീന ആൻഡ്രൂ ടാഗാർട്ടുമായി പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇരുവരേയും ഒരുമിച്ച് പല പൊതുഇടങ്ങളിലും പാപ്പരാസികൾ കാണാൻ തുടങ്ങിയതോടെയാണ് താരങ്ങളെ ബന്ധിപ്പിച്ചുള്ള ഡേറ്റിങ് റൂമറുകൾ വരാൻ തുടങ്ങിയത്.

2011ലാണ് ജെസ്റ്റിൻ ബീബറുമായി സെലീന പ്രണയത്തിലായത്. ഏഴ് വർഷം പിന്നിട്ട പ്രണയം 2018ൽ തകർന്നു. 2008ൽ പ്രിയങ്ക ചോപ്രയുടെ ഭർത്താവ് നിക്ക് ജൊനാസുമായും സെലീന പ്രണയത്തിലായിരുന്നുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിത വീണ്ടും സെലീന ഒരിടവേളയ്ക്ക് ശേഷം വാർത്തകളിൽ നിറയുകയാണ്.

സെലീന ഗോമസ് തന്റെ റിലേഷൻഷിപ്പ് സ്റ്റാറ്റസിനെക്കുറിച്ചുള്ള അപ്‌ഡേറ്റ് പങ്കിട്ടതോടെയാണ് താരം വീണ്ടും ചർച്ചയായി തുടങ്ങിയത്. താനിപ്പോഴും സിം​ഗിളാണെന്നും ഇപ്പോഴും വളരെ സ്പെഷ്യലായ ഒരാൾക്ക് വേണ്ടി കാത്തിരിക്കുകയാണെന്നുമാണ് സെലീന പറയുന്നത്.

ഒരു വൈറൽ വീഡിയോയ്ക്ക് ലിപ് സിങ്ക് നൽകി സെലീന സോഷ്യൽമീഡിയയിൽ എത്തിയിരുന്നു. അതിന് നൽകിയ ക്യാപ്ഷനിലാണ് ഇപ്പോഴും ആ ഒരാളെ തിരയുന്നുവെന്ന് സെലീന കുറിച്ചത്. തന്നെ കുറിച്ച് ഫേക്ക് വാർത്തകൾ വരുമ്പോൾ തന്റെ സിം​ഗിൾ ലൈഫ് ആഘോഷമാക്കുന്നതിനെ കുറിച്ച് സംസാരിച്ച് മുമ്പും സെലീന എത്തിയിരുന്നു.

ഇപ്പോഴും താൻ നല്ലൊരു വ്യക്തിക്ക് വേണ്ടി തിരയുകയാണെന്ന് കുറിച്ചതോടെ നിരവധി ആരാധകർ കമന്റുമായി എത്തി. ലോകം മുഴുവൻ നിങ്ങളെ ക്രഷായി കാണുമ്പോൾ നിങ്ങൾ ആ ഒരാളെ തിരിയുന്നുവെന്നാണ് ഒരു ആരാധകൻ കുറിച്ചത്. വൃക്കരോഗിയായിരുന്ന സെലീന ഗോമസിന് വൃക്ക പകുത്ത് നല്‍കിയത് പ്രശസ്ത അമേരിക്കന്‍ നടി ഫ്രാന്‍സിയ റെയ്‌സയാണ്.

Selena Gomez, Selena Gomez news, Selena Gomez love life, Selena Gomez photos, Selena Gomez  films, Selena Gomez husband, സെലീന ഗോമസ്, സെലീന ഗോമസ് വാർത്തകൾ, സെലീന ഗോമസ് പ്രണയ ജീവിതം, സെലീന ഗോമസ് ഫോട്ടോകൾ, സെലീന ഗോമസ് സിനിമകൾ, സെലീന ഗോമസ് ഭർത്താവ്

'ഒരു സുഹൃത്തിന് ജീവിതത്തില്‍ നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനമാണ് തനിക്ക് അവള്‍ നല്‍കിയത്. അവളുടെ വൃക്ക തനിക്ക് ദാനം ചെയ്തു. നന്ദി സഹോദരി നന്ദി...' വൃക്ക സ്വീകരിച്ച ശേഷം ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങൾ സഹിതം സെലീന കുറിച്ച വാക്കുകൾ ആ ഇടയ്ക്ക് വൈറലായിരുന്നു.

2015 മുതലാണ് സെറീനയ്ക്ക് വൃക്കയ്ക്ക് തകരാറുള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് ചികിത്സ നടത്തിയെങ്കിലും മാറ്റിവെയ്ക്കാതെ ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുകയായിരുന്നു.

സ്റ്റാര്‍സ് ഡാൻസ്, റിവൈവല്‍ തുടങ്ങിയ ആല്‍ബങ്ങളിലൂടെ ശ്രദ്ധേയയാതാണ് സെലീന ​ഗോമസ്. ദി ഫണ്ടമെന്റല്‍സ് ഓഫ് കെയറിംഗ്, ദ ഡെഡ് ഡോണ്ട് ഡൈ തുടങ്ങി ഒട്ടേറെ സിനിമകളിലും അഭിനയിക്കുകയും ചെയ്‍തിട്ടുണ്ട്.

വിഷാദരോ​ഗത്തിലൂടെ കടന്നുപോയതിനെക്കുറിച്ചും ലൂപസ് രോ​ഗത്തെ നേരിട്ടതിനെക്കുറിച്ചുമൊക്കെ സെലീന പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. ബോഡി പോസിറ്റിവിറ്റിയുടെ സന്ദേശം ലോകത്തിന് മുമ്പില്‍ എത്തിക്കാനും താരം മുന്നേട്ട് വന്നിട്ടുണ്ട്.

More from Filmibeat

Read more about: selena gomez
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X