»   » വിവാഹമോചനം കോടതി വരെ എത്തി, ആംബേര്‍ ഗര്‍ഭിണിയാണെന്ന് റിപ്പോര്‍ട്ടുകള്‍

വിവാഹമോചനം കോടതി വരെ എത്തി, ആംബേര്‍ ഗര്‍ഭിണിയാണെന്ന് റിപ്പോര്‍ട്ടുകള്‍

Posted By:
Subscribe to Filmibeat Malayalam

ജോണി ഡെപ്പര്‍-ആംബേര്‍ വിവാഹമോചനമാണ് ഇപ്പോള്‍ ഹോളിവുഡിലെ ചര്‍ച്ച. ഇരുവരുടെയും വിവാഹമോചനം കോടതി വരെ എത്തിയിരിക്കുകയാണ്. ലോസേഞ്ചില്‍സിലെ സുപ്പീരയര്‍ കോര്‍ട്ടിലാണ് ആംബേര്‍ ജോണി ഡെപ്പറുമായുള്ള വിവാഹമോചനം ആവശ്യപ്പെട്ട് എത്തിയത്.

എന്നാല്‍ ആംബേര്‍ ഗര്‍ഭിണിയാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. കോടതയില്‍ വിവാഹമോചനം ആവശ്യപ്പെട്ട് എത്തിയതിന് ശേഷമാണ് ആംബേര്‍ ഗര്‍ബിണിയാണെന്ന് അറിയുന്നത്. ഇപ്പോള്‍ കോടികളാണ് താരം ഇതിന്റെ പേരില്‍ ജോണ്‍ ഡെപ്പറിനോട് നഷ്ട പരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.

amber-heard

ഇരുവരും പെട്ടന്ന വേര്‍പിരിയാനുള്ള കാരണമെന്താണെന്ന് വ്യക്തമായിരുന്നില്ല. എന്നാല്‍ ആംബേറിന്റെ സ്വവര്‍ഗ്ഗ പ്രണയമാണ് ഇരുവരും വേര്‍പിരിയാനുണ്ടായ കാരണമെന്ന് പറഞ്ഞിരുന്നു. എട്ടു വര്‍ഷം മുമ്പ് ലെസ്ബിയന്‍ പങ്കാളി ടാസ്യ വന്‍ റിയയെ രഹസ്യമായി വിവാഹം കഴിച്ചെന്നും പറയുന്നു.

എന്നാല്‍ ജോണ്‍ ഡെപ്പറിന് ആംബേറിന്റെ പണത്തിന് മുകളില്‍ ഒരു കണ്ണ് ഉണ്ടായിരുന്നുവെന്നും പറയുന്നു. പണത്തിന്റെ പേരില്‍ ജോണ്‍ ഡെപ്പ് ഭീഷണിപ്പെടുത്തതായും ആംബേറിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.

English summary
Post Break-up, This Actress Got Pregnant!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam