യാത്ര, യോഗ , വർക്കൗട്ട്... ഗർഭകാലം ആഘോഷമാക്കി എമി ജാക്സൺ!! താരത്തിന്റെ വർക്കൗട്ട് ചിത്രം പുറത്ത്

അമ്മയാകാനുളള തയ്യാറെടുപ്പിലാണ് നടി എമി ജാക്സൺ. ഗർഭകാലം നടി ആഘോഷമാക്കുകയാണ്. പങ്കാളിയുമായുളള മനോഹര ചിത്രങ്ങളും വീഡിയോയും നടി സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെയ്ക്കാറുണ്ട് . ഷൂട്ടിങ് തിരക്കുകൾക്ക് ഒരു ചെറിയ ഇടവേള നൽകി യാത്രയിലൂടെയാണ് നടി ഗർഭകാലം ആസ്വദിക്കുന്നത്.

Amy Jackson

ഗർഭകാലത്തും ദിനചര്യകൾ തെറ്റാതെ പാലിക്കുകയാണ് നടി. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് നടിയുടെ ഫിറ്റ്നസ് സംരക്ഷണ ചിത്രങ്ങളാണ്. ഇപ്പോഴും യോഗയും ജിമ്മും മുടക്കാറില്ലെന്ന് താരം തന്നെ പറയുകയാണ്. രാവിലെ ജിമ്മിൽ പോണോ അതോ ഒരു ബൗൾ തേൻ കഴിക്കണോ? എന്ന ചിന്തയുമായി മൽപിടിത്തത്തിലാണ് ഞാൻ. മിക്ക ദിവസങ്ങളിലും ജിമ്മിൽ പോകാറുണ്ട്. അതു പോലെ .യോഗയും മുടക്കാറില്ലെന്ന് താരം കുറിച്ചു.

മാത്യദിനത്തിൽ തന്റെ കാമുകൻ ജോർജ് പനയോട്ടുമായുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് അമ്മയാകാൻ പേകുന്ന വിവരം പ്രേക്ഷകരുമായി പങ്കുവെച്ചത്. തുടർന്ന് ജോർജുമായുളള വിവാഹ നിശ്ചയവും ഗംഭീരമായി തന്നെ ആഘോഷിക്കുകയായിരുന്നു. കുഞ്ഞ് ജനിച്ചതിനു ശേഷം മാത്രമാണ് ഇവർ വിവാഹിതരാവുകയുള്ളൂ. കഴിഞ്ഞ അഞ്ചു വർഷമായി എമിയും ജോർജും തമ്മിൽ പ്രണയത്തിലാണ്. ബ്രിട്ടണിലെ പ്രശസ്ത റിയല്‍ എസ്റ്റേറ്റ് വ്യവസായി അന്‍ഡ്രിയാസ് പനയോട്ടുവിന്റെ മകനാണ് ജോര്‍ജ് പനയോട്ടു. ഹോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും ഏറെ ആരാധകരുളള താരമാണ് എമി ജാക്സൺ. വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് അഭിനയിച്ചിട്ടുളളതെങ്കിലും ഇവയെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X