»   » നിറത്തിന്റെ പേരിലാണ് ആ സിനിമയില്‍ നിന്നും തന്നെ ഒഴിവാക്കിയത്, പ്രിയങ്ക ചോപ്രയുടെ വെളിപ്പെടുത്തല്‍!

നിറത്തിന്റെ പേരിലാണ് ആ സിനിമയില്‍ നിന്നും തന്നെ ഒഴിവാക്കിയത്, പ്രിയങ്ക ചോപ്രയുടെ വെളിപ്പെടുത്തല്‍!

Written By:
Subscribe to Filmibeat Malayalam

ഹോളിവുഡ് സിനിമയിലെ മുന്‍നിര നിര്‍മ്മാതാക്കളിലൊരാളായ ഹാര്‍വി വെയിന്‍സ്റ്റന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നിരവധി അഭിനേത്രികള്‍ രംഗത്തുവന്നിരുന്നു. സിനിമാലോകത്തെയും പ്രേക്ഷകരയെും ഒന്നടങ്കം ഞെട്ടിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു പല കാര്യങ്ങളും. ഈ സംഭവത്തിന് ശേഷം അദ്ദേഹത്തിനെ സിനിമയില്‍ നിന്നും വിലക്കിയിരുന്നു. ഇതൊരു തുടക്കമായിരുന്നു. സിനിമാജീവിതത്തില്‍ നേരിട്ട മോശം അനുഭവത്തെക്കുറിച്ച് പല താരങ്ങളും തുറന്നുപറഞ്ഞിരുന്നു.

അഭിപ്രായ വ്യത്യാസങ്ങളെല്ലാം പരിഹരിച്ചു, മമ്മൂട്ടി കോട്ടയം കുഞ്ഞച്ചനായി വീണ്ടുമെത്തും, കാണൂ!

കാസ്റ്റിങ് കൗച്ച് പോലെയുള്ള മോശം സംഭവങ്ങള്‍ ഇന്നും സിനിമയില്‍ നടക്കുന്നുണ്ടെന്ന് ഓരോ വെളിപ്പെടുത്തലും വ്യക്തമാക്കിക്കൊണ്ടിരിക്കുകയാണ്. ഭാഷാഭേദമില്ലാതെയാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ അരങ്ങേറുന്നത്. ഇത്തരത്തില്‍ ഇതുവരെയുളള സിനിമാജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് പ്രിയങ്ക ചോപ്ര. ഇന്‍സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിിനിടയിലാണ് താരം കാര്യങ്ങള്‍ വിശദീകരിച്ചത്.

മമ്മൂട്ടിയുടെ ജയില്‍ ചിത്രങ്ങളെല്ലാം പൊളിയാണ്, ഏതൊക്കെയാണെന്നറിയുമോ ആ സിനിമകള്‍, കാണാം!

ഹോളിവുഡ് സിനിമയില്‍ നിന്നും ഒഴിവാക്കപ്പെട്ടു

ബോളിവുഡ് സിനിമയില്‍ മാത്രമല്ല ഹോളിവുഡില്‍ നിന്നുള്ള അവസരവും താരത്തിനെ തേടിയെത്തിയിരുന്നു. എന്നാല്‍ അവസാന നിമിഷമാണ് ഒരു ഹോളിവുഡ് ചിത്രത്തില്‍ നിന്നും തന്നെ ഒഴിവാക്കിയതെന്ന് പ്രിയങ്ക ചോപ്ര പറയുന്നു. ഇതാദ്യമായാണ് താരം തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. നിരവധി സിനിമകളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച തനിക്ക് ഹോളിവുഡില്‍ നിന്നും അത്ര നല്ല അനുഭവമായിരുന്നില്ല ലഭിച്ചതെന്ന താരത്തിന്റെ തുറന്നുപറച്ചിലില്‍ സിനിമാലോകവും ആരാധകരും ആകെ അമ്പരന്നിരിക്കുകയാണ്.

ശരീരത്തിന്‍രെ കുഴപ്പം

സിനിമയുമായി ബന്ധപ്പെട്ട് സ്റ്റുഡിയോയില്‍ പോയപ്പോഴാണ് ആ സിനിമയില്‍ നിന്നും തന്നെ ഒഴിവാക്കിയെന്ന കാര്യത്തെക്കുറിച്ച് അറിഞ്ഞത്. എന്നാല്‍ എന്താണ് കാരണമെന്ന് അപ്പോള്‍ പറഞ്ഞിരുന്നില്ല. ശരീരത്തിന് എന്തോ കുഴപ്പമുണ്ടെന്നായിരുന്നു സ്റ്റുഡിയോയില്‍ നിന്നും പുറത്തുവന്നയാള്‍ പറഞ്ഞത്. എന്താണ് യഥാര്‍ത്ഥ കാരണം എന്ന് തുറന്നുപറയാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനായി മെലിയണോ അതോ തടി വെയ്ക്കണോ തുടങ്ങിയ തരത്തിലൊക്കെ മാറി മാറി ചോദിച്ചിരുന്നു.

നിറമായിരുന്നു പ്രശ്‌നം

നിര്‍ത്താതെയുള്ള തന്റെ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാതെയാണ് അയാള്‍ പോയത്. എന്നാല്‍ പിന്നീട് തന്റെ ഏജന്റാണ് യഥാര്‍ത്ഥ കാരണത്തെക്കുറിച്ച് വ്യക്തമാക്കിയത്. തവിട്ട് നിറമില്ലാത്ത വ്യക്തിയെയായിരുന്നു അവര്‍ക്ക് വേണ്ടിയിരുന്നത്. നിറത്തിന്റെ പേരിലുള്ള വേര്‍തിരിവിനെക്കുറിച്ച് അറിഞ്ഞതോടെ താന്‍ ഞെട്ടിപ്പോയിരുന്നുവെന്നും പ്രിയങ്ക പറയുന്നു. ഈ സംഭവം തന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നുവെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിഫലത്തിന്റെ കാര്യത്തിലെ ഏറ്റക്കുറച്ചില്‍

മുന്‍നിര താരങ്ങള്‍ക്കൊപ്പം സിനിമ ചെയ്യുമ്പോള്‍ പ്രതിഫലത്തില്‍ വരുന്ന ഏറ്റക്കുറച്ചില്‍ ഇന്ത്യയില്‍ മാത്രമല്ല അമേരിക്കയിലും പ്രകടമാണെന്ന് പ്രിയങ്ക ചോപ്ര പറയുന്നു. ഹോളിവുഡ് സിനിമയിലും പ്രവര്‍ത്തിച്ചതിന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് താരം ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുന്നത്. പുരുഷന്‍മാര്‍ക്ക് നല്‍കുന്ന പ്രതിഫലത്തെക്കാള്‍ കുറവാണ് സ്ത്രീകള്‍ക്ക് നല്‍കുന്നത്.

അര്‍ഹിക്കുന്നതേ വാങ്ങിക്കാറുള്ളൂ

സിനിമയില്‍ അഭിനയിച്ചതിന് അര്‍ഹിക്കുന്ന പ്രതിഫലം മാത്രമേ താന്‍ വാങ്ങിക്കാറുള്ളൂവെന്ന് താരം വ്യക്തമാക്കുന്നു. പ്രതിഫലത്തിന്റെ കാര്യത്തില്‍ നിര്‍ബന്ധ ബുദ്ധി കാണിക്കുന്ന താരമല്ല താന്‍. നിര്‍മ്മാതാവിന്റെ ഭാഗത്തുനിന്നും ചിന്തിക്കാനും തനിക്ക് കഴിയാറുണ്ടെന്നും താരം പറയുന്നു. അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയില്‍ അവസരം ലഭിച്ച ആദ്യ സൗത്ത് ഏഷ്യന്‍ താരം കൂടിയാണ് പ്രിയങ്ക ചോപ്ര. ഇന്ത്യയിലെ അറിയപ്പെടുന്ന താരമായിരുന്നിട്ട് കൂടി ഹോളിവുഡിലെത്തിയപ്പോള്‍ താരവും വംശീയാധിക്ഷേപത്തിന് ഇരയാവുകയായിരുന്നു.

English summary
Priyanka Chopra Reveals How She Got REJECTED For A Film Because Of Her Skin Color

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X