തുണി അഴിച്ചെറിഞ്ഞ് ലേഡി ഗാഗ! വസ്ത്രധാരണം കൊണ്ട് ഞെട്ടിച്ച് പ്രിയങ്ക ചോപ്രയും ദീപിക പദുക്കോണും!
ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഉത്സവമായി അറിയപ്പെടുന്നതാണ് മെറ്റ് ഗാല. ഇന്ത്യയില്‍ നിന്നുള്ള താരസുന്ദരിമാര്‍ റെഡ്കാര്‍പ്പറ്റില്‍ പങ്കെടുക്കാന്‍ എത്തിയതോടെയാണ് ഇവിടെയും വാര്‍ത്തയായത്. കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ തന്നെ ഇത്തവണ ബോളിവുഡ് സുന്ദരിമാരായ ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര തുടങ്ങിയ നടിമാര്‍ മെറ്റ് ഗാലയില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുകയാണ്. ഇവരുടെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു.
തന്റെ പ്രണയത്തിന്റെ തുടക്കത്തിന് കാരണമായത് മെറ്റ് ഗാലയിലൂടെയാണെന്നുള്ളതില്‍ പ്രിയങ്ക ചോപ്രയെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. പ്രിയങ്കയും ദീപികയും മാത്രമല്ല മെറ്റ് ഗാലയെ ഞെട്ടിക്കുന്ന വസ്ത്രധാരണവും തുണിയുരിയലും ഇത്തവണ നടന്നിട്ടുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. ലേഡി ഗാഗയാണ് എല്ലാവരും ഞെട്ടിച്ച് കൊണ്ടുള്ള പ്രകടനവുമായി എത്തിയിരിക്കുന്നത്.
പ്രിയങ്കയും നിക്കും എത്തി
ന്യൂയോര്‍ക്കില്‍ വെച്ച് നടക്കുന്ന മെറ്റ് ഗാലയുടെ റെഡ് കാര്‍പ്പറ്റില്‍ ഇന്ത്യന്‍ സുന്ദരി പ്രിയങ്ക ചോപ്ര എത്തിയിരിക്കുകയാണ്. പ്രിയങ്കയ്‌ക്കൊപ്പം ഭര്‍ത്താവും അമേരിക്കന്‍ ഗായകനുമായ നിക്ക് ജോണ്‍സും ഉണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു നിക്കും പ്രിയങ്കയും വിവാഹിതരാവുന്നത്. അടുത്തിടെ താരദമ്പതികള്‍ വിവാഹമോചനത്തിന് തയ്യാറെടുക്കുകയാണെന്ന് ഗോസിപ്പുകള്‍ വന്നിരുന്നു. അതിനെ എല്ലാം പൊളിച്ച് എഴുതി കൊണ്ടാണ് റെഡ് കാര്‍പ്പറ്റിലൂടെ ഇരുവരും നടന്നത്.
മേക്കോവറില്‍ ഞെട്ടിച്ച് പ്രിയങ്ക
റെഡ് കാര്‍പ്പറ്റില്‍ വസ്ത്രധാരണം കൊണ്ട് പ്രിയങ്ക ചോപ്ര ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ലൂയീസ് കരോളിന്റെ ആലീസ് ഇന്‍ വണ്ടര്‍ലാന്റില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട വസ്ത്രമായിരുന്നു പ്രിയങ്ക തിരഞ്ഞെടുത്തത്. വൈറ്റ് സ്യൂട്ടായിരുന്നു നിക് ധരിച്ചത്. മൂന്നാം തവണയാണ് പ്രിയങ്ക മെറ്റ് ഗാലയുടെ റെഡ് കാര്‍പെറ്റിലെത്തുന്നത്. സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്ന ചിത്രങ്ങള്‍ അതിവേഗമാണ് വൈറലായത്.
ദീപിക പദുക്കോണും
പ്രിയങ്ക ചോപ്ര മാത്രമല്ല റെഡ് കാര്‍പ്പറ്റില്‍ പങ്കെടുക്കാന്‍ നടി ദീപിക പദുക്കോണും എത്തിയിരുന്നു. പിങ്ക് നിറത്തിലുള്ള ഗൗണ്‍ ധരിച്ചെത്തിയ ദീപിക ഒരു ബാര്‍ബി ഡോളിനെ പോലെ അണിഞ്ഞൊരുങ്ങിയായിരുന്നു എത്തിയത്. സെലിബ്രിറ്റി സ്‌റ്റൈലിഷ് ഷലീന നതാനിയായിരുന്നു ദീപികയുടെ ലുക്കിന് പിന്നില്‍. പ്രിയങ്കയ്ക്കും ദീപികയ്ക്കുമൊപ്പം മുന്‍വര്‍ഷങ്ങളില്‍ മെറ്റ് ഗാലയില്‍ തിളങ്ങി നിന്നത് ലോക സുന്ദരി ഐശ്വര്യ റായിയാണ്. മകള്‍ ആരാധ്യയ്‌ക്കൊപ്പമായിരുന്നു ഐശ്വര്യ മെറ്റ് ഗാല റെഡ് കാര്‍പ്പെറ്റിലെത്തിയത്. ഇത്തവണ ഐശ്വര്യ എത്തിയിട്ടില്ലെന്നുള്ളത് ആരാധകരെയും നിരാശയിലാക്കി.
രണ്ടും കല്‍പ്പിച്ച് ലേഡി ഗാഗ
എല്ലാവരും പുതുമകള്‍ ഒന്നുമില്ലാതെ വന്നെങ്കില്‍ ലേഡി ഗാഗ രണ്ടും കല്‍പ്പിച്ച് എത്തിയതായിരുന്നു. വിചിത്രമായ വസ്ത്രധാരണം കൊണ്ടാണ് പോപ്പ് ഗായികയായ ലേഡീ ഗാഗ കാണികളെ ഞെട്ടിച്ചത്. തുടക്കത്തില്‍ മജന്ത നിറമുള്ള പിങ്ക് ഗൗണ്‍ ധരിച്ചായിരുന്നു ഗാഗ എത്തിയത്. റെഡ് കാര്‍പ്പറ്റില്‍ എത്തിപ്പോള്‍ മേല്‍ വസ്ത്രം അഴിച്ച് കളഞ്ഞു. പിന്നീട് റെഡ് കാര്‍പറ്റിലെ ആരാധകര്‍ക്ക് മുന്നില്‍ പിങ്ക് ഗൗണും അഴിച്ച് വെച്ച ഗാഗ കറുച്ച നിറത്തിലുള്ള ഗൗണില്‍ എത്തി. ഒടുവില്‍ ആ ഗൗണും അഴിച്ച് കളഞ്ഞ് ബാറ്റി ബിക്കിനിയ്ക്ക് സമാനമായ വസ്ത്രം ധരിച്ചാണ് ഫോട്ടോഷൂട്ടിന് പോസ് ചെയ്തത്. ഗാഗയുടെ ഈ പ്രവര്‍ത്തിയെ ഒരു വിഭാഗം പിന്തുണയ്ക്കുമ്പോള്‍ വമര്‍ശിക്കുന്നവരുമുണ്ട്.
വൈറലാവുന്ന വീഡിയോ


Click it and Unblock the Notifications