റെഡ് കാര്‍പ്പറ്റില്‍ തിളങ്ങി പ്രിയങ്ക ചോപ്ര! വൈറലായി ചിത്രങ്ങള്‍
അവാര്‍ഡ് പ്രഖ്യാപനം മാത്രമല്ല ഓസ്‌കര്‍ വേദിയില്‍ നടക്കുന്നത്. വ്യത്യസ്തമായ ലുക്കുകളിലൂടെയായി കൈയ്യടി നേടുന്നവരുമുണ്ട്. ഫാഷനിലെ വേറിട്ട പരീക്ഷണങ്ങളും ചര്‍ച്ചയായി മാറാറുണ്ട്. ഏറ്റവും നന്നായി വേഷമിട്ടവരും, മോശം ലുക്കിലെത്തിയവരെക്കുറിച്ചുമെല്ലാം പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യാറുണ്ട്. 98ാമത് അക്കാദമി അവാര്‍ഡിലെ ഇത്തരം വിശേഷങ്ങളും സൈബര്‍ ലോകത്ത് വലിയ ചര്‍ച്ചയാണ്.
ആനി ഹതാവെ, ഡെമി മൂര്‍, പ്രിയങ്ക ചോപ്ര, കെയ്‌ലി ജന്നര്‍ ഇവരുടെ ലുക്കുകളായിരുന്നു ഇത്തവണ ചര്‍ച്ചയായത്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രങ്ങള്‍ വൈറലായത്. ഭര്‍ത്താവ് നിക് ജോനസിനൊപ്പമായാണ് പ്രിയങ്ക ചോപ്ര എത്തിയത്. വെളുപ്പ് നിറത്തിലുള്ള ഗൗണിലായിരുന്നു പ്രിയങ്കയുടെ വരവ്. ചേരുന്ന ആഭരണങ്ങളും അണിഞ്ഞിരുന്നു. ബ്ലാക്ക് സ്യൂട്ടായിരുന്നു നികിന്റെ വേഷം. അതീവ സന്തോഷത്തോടെയായി ഇരുവരും ചിത്രങ്ങള്‍ക്ക് പോസ് ചെയ്തിരുന്നു.

ലോകത്തില്‍ എവിടെ എന്ത് സംഭവം നടവ്‌നവാലും അത് നമ്മളെ ബാധിക്കും. കഥ എന്നതിലുപരി അത് നമ്മളെ ബാധിക്കും. കഥയ്ക്കും അപ്പുറത്ത് ചില കാര്യങ്ങള്‍ ലോകത്തിന് തന്നെ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാവുന്നുണ്ട്. അന്താരാഷ്ട്രം എന്ന് പറയുന്നത് നമ്മളില്‍ നിന്നും അധികം അകലയല്ല എന്നതും നമ്മള്‍ ഓര്‍ക്കേണ്ട കാര്യമാണ്. ഇനിയൊരു യുദ്ധം വേണ്ടെന്ന് തന്നെയാണ് പറയാനുള്ളതെന്നായിരുന്നു പ്രിയങ്കയും തന്റെ സംസാരത്തില്‍ സൂചിപ്പിച്ചത്.


Click it and Unblock the Notifications











