ഡിവോഴ്സ് വാങ്ങി കുടുംബത്തിൽ നിന്നും പോകുന്നു; പ്രിയങ്കയുമായുള്ള സൗഹൃദവും അവസാനിക്കുമോ?

കഴിഞ്ഞ ദിവസമാണ് ജോനാസ് കുടുംബത്തിൽ നിന്നും നിരാശജനമായ വാർത്ത പുറത്ത് വന്നത്. നാല് വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം ജോ ജോനാസും ഭാര്യ സോഫി ടർണറും വേർപിരിയുകയാണ്. ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിൽ വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് രണ്ട് പേരും പ്രസ്താവന പുറത്ത് വിട്ടു. പരസ്പരം ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും സ്വകാര്യതയെ മാനിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു. രണ്ട് പെൺമക്കളാണ് ജോ ജോനാസിനും സോഫി ടർണറിനുമുള്ളത്.

വിവാഹമോചനത്തിന് കാരണമായി പല അഭ്യൂ​ഹങ്ങളും ഇതിനകം ഉയർന്നിട്ടുണ്ട്. ഹോളിവുഡ് മാധ്യമങ്ങളിലെ റിപ്പോർട്ട് പ്രകാരം രണ്ട് പേരുടെയും ലൈഫ് സ്റ്റെെലിലെ വ്യത്യാസങ്ങളാണ് വേർപിരിയലിന് കാരണമായത്. പാർട്ടികളോട് സോഫി ടർണർ താൽപര്യം കാണിക്കുന്നു. എന്നാൽ വീട്ടിലിരിക്കാനാണ് ജോ ജോനാസിന് ഇഷ്ടം. കഴിഞ്ഞ ആറ് മാസത്തോളമായി രണ്ട് പേർക്കുമിടയിൽ അസ്വരാസ്യങ്ങൾ ഉണ്ടായിരുന്നെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇതേക്കുറിച്ചൊന്നും ജോ ജോനാസോ സോഫി ടർണറോ പ്രതികരിച്ചിട്ടില്ല.

Priyanka Chopra, Sophie Turner

പ്രിയങ്ക ചോപ്രയുടെ ഭർത്താവ് നിക് ജോനാസിന്റെ ചേട്ടനാണ് ജോ ജോനാസ്. ഇക്കാരണത്താൽ ഇന്ത്യയിലും ഈ വിവാഹമോചനം വാർത്താ പ്രാധാന്യം നേടുന്നു. സോഫി ടർണറും പ്രിയങ്ക ചോപ്രയും തമ്മിലുള്ള സൗഹൃദമാണ് ഹോളിവുഡ് മാധ്യമങ്ങൾ ഇപ്പോൾ ചർച്ചയാക്കുന്നത്. ജോനാസ് ബ്രദേഴ്സിന്റെ ഭാര്യമാർ എന്ന രീതിയിൽ അടുത്തവരാണ് പ്രിയങ്ക ചോപ്രയും സോഫി ടർണറും കെവിൻ ജോനാസിന്റെ ഭാര്യ ഡാനിലിയും. പിന്നീട് നല്ല സുഹൃത്തുക്കളായി മൂവരും മാറി.

2020 ൽ എല്ലെ മാ​ഗസിന് നൽകിയ അഭിമുഖത്തിൽ ഈ സൗഹൃദത്തെക്കുറിച്ച് സോഫി ടർണർ മനസ് തുറന്നിട്ടുണ്ട്. പല കാര്യങ്ങളും ഞങ്ങൾക്ക് പരസ്പരം റിലേറ്റ് ചെയ്യാൻ പറ്റുന്നുണ്ട്. അതിൽ ദൈവത്തോട് നന്ദി പറയുന്നെന്ന് സോഫി ടർണർ വ്യക്തമാക്കി. പ്രിയങ്ക ചോപ്രയയെക്കുറിച്ച് സോഫി അന്ന് എടുത്ത് പറയുകയും ചെയ്തു. 20 വർഷം നീണ്ട കരിയർ ബോളിവുഡിലുള്ളയാളാണ് പ്രിയങ്കയെന്ന് ഓർക്കണം. ഇന്ത്യയിലെ താരമാണവർ. നിക് ജോനാസുമായുള്ള വിവാഹത്തിന് ഇന്ത്യയിൽ വന്നപ്പോൾ രാജകീയ സ്വീകരണമാണ് ലഭിച്ചതെന്നും സോഫി ടർണർ വ്യക്തമാക്കി.

Priyanka Chopra, Sophie Turner

പ്രിയങ്ക-നിക് ജോനാസ് വിവാഹം കഴിഞ്ഞതിന് പിന്നാലെയാണ് സോഫിയും ജോ ജോനാസും വിവാഹിതരായത്. സോഫി ടർണറെക്കുറിച്ച് നേരത്തെ പ്രിയങ്ക ചോപ്രയും സംസാരിച്ചിട്ടുണ്ട്. സോഫിയെ താൻ സഹോദരിയെ പോലെയാണ് കാണുന്നതെന്നാണ് ഒരിക്കൽ പ്രിയങ്ക ചോപ്ര പറഞ്ഞത്.

കരിയറിലെ നേട്ടങ്ങളിൽ സോഫിയും പ്രിയങ്കയും സോഷ്യൽ മീഡിയയിലൂടെ ആശംസകളും അറിയിക്കാറുണ്ടായിരുന്നു. ജോനാസ് കുടുംബത്തിൽ നിന്നും സോഫി ടർണർ അകലുമ്പോൾ പ്രിയങ്ക ചോപ്രയുമായുള്ള സൗഹൃദം ഇല്ലതാകുമോ എന്നാണ് ആരാധകരുടെ ചോദ്യം. അതേസമയം രമ്യമായാണ് ജോ ജോനാസും സോഫി ടർണറും വേർപിരിഞ്ഞത്. അതിനാൽ തന്നെ മുൻ ഭർത്താവിന്റെ കുടുംബവുമായി സോഫി അകലാൻ സാധ്യതയില്ലെന്നും ആരാധകർ പറയുന്നു.

പ്രിയങ്ക ചോപ്രയേക്കാൾ 14 വയസ് കുറവാണ് സോഫി ടർണറിന്. 23 വയസിലാണ് സോണി ടർണർ ജോ ജോനാസിനെ വിവാഹം ചെയ്യുന്നത്. 2019 ലായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ ആദ്യത്തെ മകൾ പിറന്നു. രണ്ടാമത്തെ വർഷമാണ് ഇളയ മകൾ ജനിച്ചത്. കുട്ടികളുടെ ഉത്തരവാദിത്വം രണ്ട് പേരും പങ്കിടുമെന്നാണ് വിവരം. നിക് ജോനാസ്, കെവിൻ ജോനാസ്, ജോ ജോനാസ് എന്നീ സഹോദരങ്ങളും പോപ് ​ഗാന രം​ഗത്ത് ഇന്ന് പ്രമുഖ സാന്നിധ്യമാണ്.

More from Filmibeat

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X