»   » ബേവാച്ചിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി, ഹോട്ട് ലുക്കില്‍ പ്രിയങ്ക ചോപ്രയും

ബേവാച്ചിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി, ഹോട്ട് ലുക്കില്‍ പ്രിയങ്ക ചോപ്രയും

Posted By:
Subscribe to Filmibeat Malayalam

ഒരാഴ്ച മുമ്പാണ് ഹോളിവുഡ് ചിത്രം ബെവാച്ചന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നത്. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ ഉള്‍പ്പടുത്തിയായിരുന്നില്ല ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍. എന്നാലിപ്പോള്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ അണിയറപ്രര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുണ്ട്.

ഹോട്ട് ലുക്കില്‍ പ്രിയങ്ക ചോപ്രയും മോഷന്‍ പോസ്റ്ററിലുണ്ട്. അമേരിക്കന്‍ ടെലിവിഷന്‍ സീരിയല്‍ ക്വാണ്ടിക്ക് ശേഷം പ്രിയങ്ക ആദ്യമായി അഭിനയിക്കുന്ന ഹോളിവുഡ് ചിത്രം കൂടിയാണിത്. നെഗറ്റീവ് റോളിലാണ് ചിത്രത്തില്‍ പ്രിയങ്ക എത്തുന്നത്.

priyankachopra

പ്രിയങ്ക തന്നെ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തു. സേത് ഗോര്‍ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡ്വെയ്ന്‍ ജോണ്‍സനാണ് നായക വേഷം അവതരിപ്പിക്കുന്നത്.

ഡ്വെയ്ന്‍ ജോണ്‍സനൊപ്പമുള്ള ഫോട്ടോസും പ്രിയങ്ക നേരത്തെ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടിരുന്നു. 2017 ജനുവരി 20നാണ് ചിത്രം തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

English summary
Priyanka Chopra is finally in Baywatch’s poster and she is smoking hot.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam