»   » ഹോളിവുഡിലെത്തിയപ്പോള്‍ അഹങ്കാരം കൂടി! പ്രിയങ്കയുടെ അഭിനയത്തെ വിമര്‍ശിച്ച് അന്തര്‍ദേശീയ മാധ്യമങ്ങള്‍!

ഹോളിവുഡിലെത്തിയപ്പോള്‍ അഹങ്കാരം കൂടി! പ്രിയങ്കയുടെ അഭിനയത്തെ വിമര്‍ശിച്ച് അന്തര്‍ദേശീയ മാധ്യമങ്ങള്‍!

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയുടെ അഭിമാനമായി വളര്‍ന്ന് ഹോളിവുഡിലെത്തി നില്‍ക്കുകയാണ് പ്രിയങ്ക ചോപ്ര. നടിയുടെ അരങ്ങേറ്റ ചിത്രമാണ് ബേവാച്ച്. ചിത്രം കഴിഞ്ഞ ദിവസം തിയറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്.

എന്നാല്‍ തികച്ചും നിരാശ നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ബേവാച്ചിലെ പ്രിയങ്കയുടെ അഭിനയത്തെ പരക്കെ വിമര്‍ശിച്ചിരിക്കുകയാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍.

മലയാളികള്‍ക്ക് പ്രിയങ്കരിയായി പഞ്ചാബി സുന്ദരി!ടൊവിനോയെ മലര്‍ത്തിയടിച്ച നടി വാമിഖയെക്കുറിച്ച് അറിയണോ?

ബേവാച്ച്

അമേരിക്കന്‍ ആക്ഷന്‍ കോമഡി ചിത്രമാണ് ബേവാച്ച്. സേത്ത് ഗോര്‍ഡന്‍ സംവിധാനം ചെയ്ത ചിത്രം. ഇന്നലെയാണ് റിലീസ് ചെയ്തത്. ചിത്രത്തിലെ പ്രിയങ്കയുടെ അഭിനയത്തിന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ പരക്കെ വിമര്‍ശിച്ചിരിക്കുകയാണ്.

ടെലിവിഷന്‍ സീരിയസ് സിനിമയായപ്പോള്‍

ടെലിവിഷന്‍ സീരിയസായിരുന്ന ബേവാച്ചാണ് സിനിമയായി ഇപ്പോള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഡ്വെയ്ന്‍ ജോണ്‍സനാണ് നായകനായി സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്.

പ്രിയങ്കയുടെ അരങ്ങേറ്റ ചിത്രം

ബോളിവുഡില്‍ നിന്നും ഹോളിവുഡിലെത്തിയ പ്രിയങ്ക ചോപ്രയുടെ അരങ്ങേറ്റ ചിത്രമായിരുന്നു ബേവാച്ച്. ചിത്രത്തില്‍ അഭിനയിക്കാന്‍ പോയതിന് ശേഷം നടിക്ക് വാല്യൂ കൂടിയിരിക്കുകയായിരുന്നു.

ശരീര പ്രദര്‍ശനത്തിന് പ്രധാന്യം

പ്രിയങ്ക തന്റെ കഥാപാത്രത്തിന്റെ അഭിനയത്തെക്കാള്‍ ശരീരഭിനയത്തിനാണ് പ്രിയങ്കക്ക് പ്രധാന്യം നല്‍കിയിരിക്കുന്നതെന്നാണ് സംവിധായകന്‍ പറയുന്നത്.

സെന്‍സര്‍ ബോര്‍ഡിന്റെ നിയമക്കുരുക്കില്‍ സിനിമ

സിനിമ റിലീസിന് തയ്യാറെടുക്കുന്നതിനിടെയാണ് ചിത്രത്തിലെ രംഗങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യവുമായി സെന്‍സര്‍ ബോര്‍ഡ് രംഗത്തെത്തുന്നത്. ചിത്രത്തിലെ അശ്ലീല സംഭാഷണങ്ങളും സ്ലോ മോഷനിലെ രംഗങ്ങളുമടക്കം അഞ്ച് രംഗങ്ങള്‍ ഒഴിവാക്കണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ ഉത്തരവ്.

English summary
Priyanka Chopra's Baywatch Is Being Poorly Reviewed By Foreign Media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam