നിക്ക് ജോനാസുമായുളള പ്രണയം! ഒടുവില്‍ മനസ് തുറന്ന് പ്രിയങ്കാ ചോപ്ര!!

By Midhun

സിനിമാ പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന ബോളിവുഡ് താരസുന്ദരിമാരിലൊരാളാണ് പ്രിയങ്കാ ചോപ്ര. അഭിനയപ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളും ചെയ്തായിരുന്നു പ്രിയങ്ക ബോളിവുഡില്‍ താരമായിരുന്നത്. ബോളിവുഡില്‍ നിന്ന് ഒരിടവേളയെടുത്ത നടി ഇപ്പോള്‍ ഹോളിവുഡിലാണ് തിളങ്ങിനില്‍ക്കുന്നത്. ഡ്വെയ്ന്‍ ജോണ്‍സന്റെ നായികയായി ബേവാച്ച് എന്ന ചിത്രത്തിലൂടെയായിരുന്നു പ്രിയങ്ക ഹോളിവുഡിലെത്തിയിരുന്നത്.

ഹോളിവുഡില്‍ സിനിമകള്‍ക്ക് പുറമെ ചില ടെലിവിഷന്‍ സീരീസുകളിലും നടി തിളങ്ങിയിരുന്നു. ഹോളിവുഡില്‍ എത്തിയതിനു പിന്നാലെ പ്രിയങ്കയെ ചുറ്റിപ്പറ്റി നിരവധി ഗോസിപ്പുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. അമേരിക്കന്‍ ഗായകനും നടനുമായ നിക് ജോനാസുമായി പ്രിയങ്ക പ്രണയത്തിലായെന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നത്. ഇരുവരും ഒരുമിച്ച് സ്വകാര്യ ചടങ്ങുകളിലെല്ലാം പങ്കെടുത്തതാണ് ഇത്തരം വാര്‍ത്തകള്‍ക്ക് അടിസ്ഥാനമായിരുന്നത്. പ്രണയ വാര്‍ത്തകള്‍ക്കെല്ലാമായി ഒടുവില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് പ്രിയങ്കാ ചോപ്ര.

ഹോളിവുഡില്‍ തിളങ്ങി പ്രിയങ്ക

ഹോളിവുഡില്‍ തിളങ്ങി പ്രിയങ്ക

ഡ്വെയന്‍ ജോണ്‍സണിന്റെ നായികയായി ബേവാച്ച് എന്ന ചിത്രത്തിലൂടെയായിരുന്നു പ്രിയങ്ക ഹോളിവുഡിലെത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ ശ്രദ്ധേയമായൊരു കഥാപാത്രത്തെയായിരുന്നു പ്രിയങ്ക അവതരിപ്പിച്ചിരുന്നത്. സിനിമകള്‍ക്കു പുറമെ അമേരിക്കന്‍ ടെലിവിഷന്‍ സീരിസുകളിലും പ്രിയങ്ക അഭിനയിച്ചിരുന്നു. ജനപ്രിയ കുറ്റാന്വേഷണ പരമ്പരയായ ക്വാണ്ടിക്കോ സീരിസിലാണ് പ്രിയങ്ക അഭിനയിച്ചിരുന്നത്. അമേരിക്കയില്‍ വലിയ പ്രേക്ഷക സ്വീകാര്യത നേടിയ ടെലിവിഷന്‍ സീരിസുകളില്‍ ഒന്നായിരുന്നു ക്വാണ്ടിക്കോ. കൂടാതെ ഓസ്‌കര്‍ ഉള്‍പ്പെടെയുളള ചലച്ചിത്ര പുരസ്‌കാര ചടങ്ങുകളില്‍ അവതാരികയായും പ്രിയങ്ക ഹോളിവുഡില്‍ തിളങ്ങിയിരുന്നു.

രഹസ്യവിവാഹം നടന്നു

രഹസ്യവിവാഹം നടന്നു

പ്രിയങ്കയുടെ രഹസ്യവിവാഹം നടന്നുവെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അടുത്തിടെ പ്രിയങ്ക സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഈ വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടിയിരുന്നത്. വിവാഹം കഴിഞ്ഞ സ്ത്രീകള്‍ മാത്രം കൈയ്യില്‍ കെട്ടുന്ന ഒരു ബ്രേസ്ലെറ്റ് കണ്ടതോടെയാണ് മാധ്യമങ്ങളില്‍ പ്രിയങ്കയുടെ വിവാഹം കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ ഇതിന് മറുപടിയുമായി പ്രിയങ്ക പിന്നീട് രംഗത്തുവന്നിരുന്നു. അസമിലേക്ക് വാരാന്ത്യ ട്രിപ്പിന് പോകുന്നതിനിടയിലായിരുന്നു പ്രിയങ്ക ആ ചിത്രം പോസ്റ്റ് ചെയ്തിരുന്നത്.

നിക്കുമായുളള പ്രണയം

നിക്കുമായുളള പ്രണയം

അമേരിക്കന്‍ ഗായകനും നടനുമായ നിക്ക് ജോനാസുമായി പ്രിയങ്ക പ്രണയത്തിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇരുവരും ഒരുമിച്ച് പല സ്വകാര്യ ചടങ്ങുകളിലും പങ്കെടുത്തത് ഇത്തരം വാര്‍ത്തകള്‍ വരാന്‍ കാരണമായിരുന്നത്. പ്രിയങ്കയും നിക്കും ഒരുമിച്ചുളള ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കാറുളളത്. ഇരുവരും തമ്മിലുളള ബന്ധത്തിന് പിന്നാലെയാണ് പാപ്പരാസികള്‍ ഇപ്പോള്‍. പ്രിയങ്കാ ചോപ്രയെക്കാളും പത്ത് വയസ് കുറവാണ് നിക്കിന്. ഈ കാരണത്താല്‍ ഇവര്‍ പ്രണയത്തിലല്ല എന്നും ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ പ്രണയത്തിന് എന്ത് പ്രായമെന്നാണ് മറ്റു ചിലര്‍ സമൂഹമാധ്യമങ്ങളിലെല്ലാം തന്നെ അഭിപ്രായപ്പെട്ടിരുന്നത്.

ആദ്യമായി കണ്ടുമുട്ടിയത്

ആദ്യമായി കണ്ടുമുട്ടിയത്

കഴിഞ്ഞ വര്‍ഷം മെറ്റ്ഗാലയില്‍ വെച്ചായിരുന്നു പ്രിയങ്കയും നിക്കും ആദ്യമായി കണ്ടുമുട്ടിയിരുന്നത്. അന്ന് റെഡ് കാര്‍പ്പറ്റില്‍ ഇരുവരും പോസ് ചെയ്തിരുന്നു. തുടര്‍ന്നാണ് ഇരുവരും പല പരിപാടികളിലും ഒരുമിച്ച പങ്കെടുക്കാന്‍ തുടങ്ങിയിരുന്നത്. അടുത്തിടെ നിക്ക് ജോനാസിന്റെ ബന്ധുവിന്റെ വിവാഹത്തിന് പ്രിയങ്ക പങ്കെടുത്തതും പ്രിയങ്കയെ പ്രശംസിച്ച് നിക്കിന്റെ സഹോദരന്‍ ഒരു അഭിമുഖത്തില്‍ സംസാരിച്ചതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പിന്നീട് ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുളള വാര്‍ത്തകളും പിന്നാലെയെത്തി. വാര്‍ത്തകള്‍ ശരിവെയ്ക്കുന്ന തരത്തിലായിരുന്നു ഇരുവരുടെയും പെരുമാറ്റം. എന്നാല്‍ എല്ലാത്തിനു മറുപടിയുമായി ഒടുവില്‍ പ്രിയങ്ക തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

പ്രിയങ്കയുടെ പ്രതികരണം

പ്രിയങ്കയുടെ പ്രതികരണം

ഹോളിവുഡിലെ പ്രമുഖ ടെലിവിഷന്‍ പ്രോഗ്രാമുകളിലൊന്നായ ആന്റി കോഹന്‍ ഷോയില്‍ എത്തിയപ്പോഴായിരുന്നു പ്രണയത്തക്കുറിച്ചുളള ചോദ്യത്തിന് പ്രിയങ്ക മറുപടി പറഞ്ഞത്. നിക്കുമായി പ്രണയം ഉണ്ടോയെന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഇതുവരെ സമയം കിട്ടിയില്ലായെന്നും അടുത്ത തവണ കാണുമ്പോള്‍ ആകാമെന്നും പ്രിയങ്ക മറുപടി പറഞ്ഞു. മെറ്റ് ഗാലയില്‍ ഞങ്ങള്‍ക്കു ചുറ്റും ഒരുപാട് പേരുണ്ടായിരുന്നുവെന്നും അവര്‍ കാരണം എനിക്ക് ഒന്നും ശ്രദ്ധിക്കാനേ പറ്റിയില്ലെന്നും പ്രിയങ്ക ചിരിച്ചുകൊണ്ട് അവതാരകനോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X