എഫ്ബിഐ ഏജന്റായി പ്രിയങ്ക ഹോളിവുഡില്‍
മുംബൈ: ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര ഹോളിവുഡില്‍ നായികാ പ്രാധാന്യമുള്ള വേഷത്തില്‍ അഭിനയിക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. ജേക്ക് മക്ലൂഗ്ലിന്‍ നായകനാകുന്ന ക്വാന്‍ിക്കോ എന്ന ടി ഷോയില്‍ എഫ്ബിഐ ഏജന്റായി ആക്ഷന്‍ കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിക്കുകയെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതിനായി അമേരിക്കന്‍ സ്റ്റുഡിയോ 'എബിസി നെറ്റ്‌വര്‍ക്കു' മായി ഒരു വര്‍ഷ കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇവര്‍ക്കുവേണ്ടി വരുന്ന ആറുമാസം അമേരിക്കയിലേക്ക് താമസം മാറ്റുകയും ചെയ്യും മുന്‍ മിസ് വേള്‍ഡായ പ്രിയങ്ക. 'ദി മെന്റലിസ്റ്റ്' 'ഗ്രേയ്‌സ് അനാട്ടമി' എന്നിവയിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ജേക്കിന്റെ നായികയാകുന്നത് പ്രിയങ്കയെ സംബന്ധിച്ചിടത്തോളം വലിയൊരു ബ്രേക്ക് ആകുമെന്നാണ് കരുതുന്നത്.

പ്രിയങ്കയുടേത് മികച്ച കഥാപാത്രമായിരിക്കുമെന്ന് ഹോളിവിഡ് സിനിമയുടെ അണിയറ പ്രവര്‍ത്തകരും അറിയിച്ചു. സിനിമയില്‍ എഫ്ബിഐ ട്രെയിനി ആയിട്ടാകും നടിയുടെ വേഷപ്പകര്‍ച്ച. ബോളിവുഡില്‍ നിന്നും പലനടിമാരും നടന്മാരും നേരത്തെയും ഹോളിവുഡിലെത്തിയിട്ടുണ്ടെങ്കിലും വേണ്ടത്ര തിളങ്ങാന്‍ സാധിച്ചിരുന്നില്ല.
രണ്ടു പുതിയ സിനിമകളാണ് പ്രിയങ്കയുടേതായി ബോളിവുഡില്‍ നിന്നും പുറത്തിറങ്ങാനിരിക്കുന്നത്. സഞ്ജയ് ലീലാ ബന്‍സാലിയുടെ 'ബാജിറാവു മസ്താനി', സോയാ അക്തറിന്റെ 'ദില്‍ ദഡ്കനേ ദോ' തുടങ്ങിയ ചിത്രങ്ങളാണ് അവ. ഇവ റിലീസ് ചെയ്യുന്നതോടെ പ്രിയങ്ക ഹോളിവുഡ് സിനിമയുമായി സഹകരിക്കാനായി അമേരിക്കയിലേക്ക് പോകും.


Click it and Unblock the Notifications











