»   » പ്രിയങ്ക ചോപ്ര ഇനി ബോളിവുഡിലേക്ക് ഇല്ല, ഹോളിവുഡില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു

പ്രിയങ്ക ചോപ്ര ഇനി ബോളിവുഡിലേക്ക് ഇല്ല, ഹോളിവുഡില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു

By: ഭദ്ര
Subscribe to Filmibeat Malayalam

അമേരിക്കന്‍ ഷോകളില്‍ താരമായതോടെ പ്രിയങ്ക ചോപ്ര ബോളിവുഡിനെ മറക്കാന്‍ തുടങ്ങി. ബോളിവുഡ് നായികമാരില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന താരം ഇനി ഹോളിവുഡിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ിസിദ്ധാര്‍ത്ഥ് മല്‍ഹോത്ര സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് നായിക കഥാപാത്രമായി ക്ഷണിച്ചപ്പോഴാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. ജീവചരിത്ര സംബന്ധിയായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ താല്പര്യമില്ലെന്നും ഹോളിവുഡില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണെന്നും അറിയിച്ചു.

priyanka-chopra-star

ഇത്തരത്തില്‍ നിരവധി ചിത്രങ്ങള്‍ക്ക് പ്രിയങ്ക നോ പറഞ്ഞു എന്നും പറയുന്നു. പ്രിയങ്കയും ദീപിക പദുകോണുമാണ് ഹോളിവുഡിലേക്ക് ചുവടുവെച്ച് ബോളിവുഡ് താരങ്ങള്‍. XXX എന്ന ചിത്രത്തിലൂടെ ദീപിക ഹോളിവുഡിലെ താരമായി മാറി. ഇനി താരവും ബോളിവുഡ് ചിത്രങ്ങള്‍ വേണ്ടെന്ന് വെയ്ക്കുമോ പേടിയിലാണ് സംവിധായകര്‍.

English summary
Priyanka chopra will concentrated on Hollywood
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam