For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിര്‍മാതാവ് ഹാര്‍വി വെയിന്‍സ്റ്റന്റെ പീഡനകഥ തീരുന്നില്ല,വീണ്ടും പരാതിയുമായി മറ്റൊരു നടി കൂടി രംഗത്ത്

  |

  ഹോളിവുഡ്, ബോളിവുഡ് തുടങ്ങി ലോക സിനിമാ ചരിത്രം മുഴുവന്‍ പീഡനം നിറഞ്ഞിരിക്കുകയാണ്. പല ഇന്‍ഡസ്ട്രികളില്‍ നിന്നും കാസ്റ്റിംഗ് കൗച്ചിംഗിനെ കുറിച്ചുള്ള നിരവധി വാര്‍ത്തകളായിരുന്നു വന്ന് കൊണ്ടിരിക്കുന്നത്. ഹോളിവുഡിലെ പ്രമുഖ നിര്‍മാതാവായ ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെയാണ് ഹോളിവുഡ് സുന്ദരിമാര്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നത്.

  ലാലേട്ടന്റെ കാലിന് ഇതെന്ത് പറ്റി? കളിയാക്കിയവര്‍ക്ക് ഏട്ടന്റെ വക തന്നെ കിടിലന്‍ മറുപടി!വീഡിയോ വൈറല്‍

  പ്രമുഖ നടികളെല്ലാം വെയിന്‍സ്റ്റിനെതിരെ പരാതി ഉന്നയിച്ചിരുന്നു. പീഡനവീരനെന്ന് മുദ്രകുത്തി അദ്ദേഹത്തെ പലരും പുച്ഛിച്ചെങ്കിലും ഈ പരിപാടി നിര്‍ത്താന്‍ അദ്ദേഹത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. ലൈംഗിക അതിക്രമത്തിന്റെ പേരില്‍ വെയിന്‍സ്റ്റിന്റെ വീണ്ടും വിവാദങ്ങളില്‍ കുടുങ്ങിയിരിക്കുകയാണ്.

  ടോണിക്കുട്ടന്റെ ട്രെയിന്‍ യാത്ര, നമ്പര്‍ 20 മദ്രാസ് മെയില്‍ സിനിമയെ കുറിച്ച് എംസി രാജനാരായണന്‍!

  ഹാര്‍വി വെയ്ന്‍സ്റ്റീന്‍

  ഹാര്‍വി വെയ്ന്‍സ്റ്റീന്‍

  അമേരിക്കന്‍ സിനിമാ നിര്‍മാതാവായ ഹാര്‍വി വെയ്ന്‍സ്റ്റീന്‍ 1979 മുതല്‍ കഴിഞ്ഞ വര്‍ഷം വരെ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. അദ്ദേഹം നിര്‍മ്മിച്ച നിരവധി ഹിറ്റ് സിനിമകളായിരുന്നു അക്കാലത്ത് പുറത്തിറങ്ങിയിരുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു വെയിന്‍സ്റ്റിന്റെ പീഡന കഥകള്‍ ലോകം ചര്‍ച്ച ചെയ്യപ്പെട്ടത്. അതിന് കാരണം ഹോളിവുഡില്‍ നിന്നുള്ള സുന്ദരിമാരെല്ലാം ഹാര്‍വിയ്‌ക്കെതിരയായി എത്തിയതായിരുന്നു. ഇതേ തുടര്‍ന്ന് സഹോദരനൊപ്പമുള്ള വെയിന്‍സ്റ്റിന്റെ സ്വന്തം സ്ഥാപനമായ വെയ്ന്‍സ്റ്റീന്‍ കമ്പനിയില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കിയിരുന്നു.

   ഐശ്വര്യ റായിയ്‌ക്കെതിരെയും

  ഐശ്വര്യ റായിയ്‌ക്കെതിരെയും

  ഇന്ത്യയുടെ എക്കാലത്തേയും അഭിമാനമായ ലോകസുന്ദരി ഐശ്വര്യ റായിയോടും ഹാര്‍വി വെയ്ന്‍സ്റ്റീന് താല്‍പര്യം ഉണ്ടായിരുന്നതായിട്ടും ആരോപണം ഉയര്‍ന്നിരുന്നു. ഐശ്വര്യയുടെ ഇന്റര്‍നാഷണല്‍ ടാലന്റ് മാനേജര്‍ സിമോണ്‍ ഷെഫീല്‍ഡ് ആയിരുന്നു ഇക്കാര്യം പുറത്ത് എത്തിച്ചത്. ചലച്ചിത്രോത്സവങ്ങളിലും മറ്റും പങ്കെടുക്കാനെത്തുന്ന ഐശ്വര്യയോടും ഭര്‍ത്താവ് അഭിഷേക് ബച്ചനോടും അടുത്ത ബന്ധമായിരുന്നു ഹാര്‍വിയ്ക്കുണ്ടായിരുന്നത്. അതിനിടെ ഒരിക്കല്‍ ഐശ്വര്യ ഒറ്റയ്ക്ക് കാണണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. അതിന് അവസരം കൊടുക്കാതെ വന്നപ്പോള്‍ ഭീഷണിയുടെ സ്വരമായിരുന്നു കേട്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

   ഹാര്‍വിയുടെ രീതി

  ഹാര്‍വിയുടെ രീതി

  ബിസിനസ് കാര്യങ്ങള്‍ക്ക് വേണ്ടിയെന്ന രീതിയില്‍ സ്ത്രീകളെ ഹോട്ടലിലേക്ക് ക്ഷണിക്കും. അവരെ നഗ്‌നമായി ഹോട്ടല്‍ റൂമിലേക്ക് എത്തണമെന്നുള്ളതായിരുന്നു ഹാര്‍വിയുടെ പൊതുവേ ഉള്ള രീതി. അല്ലെങ്കില്‍ അവരെ കൊണ്ട് ഉഴിച്ചില്‍ നടത്തിക്കുകയോ, അവരുടെ മുന്നില്‍ നഗ്‌നനായി നിന്ന് കുളിക്കുകയോ ചെയ്യുന്നതാണ് ഹാര്‍വിയുടെ ഇഷ്ടങ്ങള്‍. ഇതെല്ലാം ചൂണ്ടി കാട്ടി പരാതിയുമായി ഹോളിവുഡിലെ മുന്‍നിര നായികമാരായ ആഞ്ജലീന ജോളി, വെയ്ന്‍ത്ത് പാല്‍ട്രോ, മെറില്‍ സ്ട്രീപ്, ജെന്നിഫര്‍ ലോറന്‍സ്, കേറ്റ് വിന്‍സ്ലെറ്റ്, തുടങ്ങിയവരെല്ലാം രംഗത്തെത്തിയിരുന്നു.

  പുതിയ പരാതി

  പുതിയ പരാതി

  വെയിന്‍സ്റ്റിന് എതിരെയുള്ള പരാതികളുടെ ഓളം ഒന്ന് അടങ്ങി വരുന്നതേ ഉണ്ടായിരുന്നുള്ളു. അതിനുള്ളില്‍ വീണ്ടും പരാതി വന്നിരിക്കുകയാണ്. മെലിസ തോമസന്‍ എന്ന താരമാണ് ഹാര്‍വിക്കെതിരെ പുതിയ പരാതിയുമായി എത്തിയിരിക്കുന്നത്. 2011 ല്‍ വെയിന്‍സ്റ്റനില്‍ നിന്നും ലൈംഗിക അതിക്രമം തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നായിരുന്നു മെലിസ പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഇക്കാര്യം അഡ്വക്കേറ്റായ ബെഞ്ചമിനുമായി സംസാരിച്ചിരുന്നു. വെയിന്‍സ്റ്റിനെതിരെ ലൈംഗിക അതിക്രമങ്ങള്‍ക്ക് കേസ് ചാര്‍ജ് ചെയ്തിരുന്നു.

  English summary
  Producer Harvey Weinstein hit with new accusations of sexual assault
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X