»   » 'ആദ്യം വശീകരിക്കും പിന്നെ മയക്കുമരുന്ന്, അത് സെക്‌സ് റാക്കെറ്റ്'! മ്യൂസിക് ബാന്‍ഡിനെതിരെ ഗായിക...

'ആദ്യം വശീകരിക്കും പിന്നെ മയക്കുമരുന്ന്, അത് സെക്‌സ് റാക്കെറ്റ്'! മ്യൂസിക് ബാന്‍ഡിനെതിരെ ഗായിക...

Posted By:
Subscribe to Filmibeat Malayalam

ലൈംഗീക ആരോപണങ്ങള്‍ക്ക് സിനിമ ലോകത്ത് ക്ഷാമമില്ല. ഹോളിവുഡിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയ നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരായ പരാതികളുടെ ശബ്ദ കോലാഹങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്പാണ് വിനോദ ലോകത്തിന്റെ കറുത്ത പിന്നാമ്പുറങ്ങളിലേക്ക് വെളിച്ചം വീശി വീണ്ടുമൊരു വിവാദ വെളിപ്പെടുത്തല്‍.

അമ്മയുടെ ഓര്‍മ്മകളില്‍ ബിജിപാലിന്റെ മക്കള്‍ പാടി, ദൂരെ ആ മേഘത്തോപ്പില്‍ നമുക്കൊന്നായ് പറക്കാം...

കാറ്റ് കാണാന്‍ ആളില്ലാത്തതിന് കാരണം പ്രേക്ഷകരുടെ നിലവാര തകര്‍ച്ചയോ? ചോദ്യം അത്ര നിസാരമല്ല!

പുസ്സിക്യാറ്റ് ഡോള്‍സ് എന്ന സംഗീത ബാന്‍ഡിനേക്കുറിച്ച് ഗുരുതര ആരോപണങ്ങളുമായി മുന്‍അംഗവും ഗായികയുമായ കായ ജോണ്‍സ് രംഗത്ത്. അതൊരു സംഗീത ബാന്‍ഡ് അല്ല സെക്‌സ് റാക്കറ്റ് ആണെന്നായിരുന്നു കായ ജോണ്‍സിന്റെ ആരോപണം.

സെക്‌സ് റാക്കറ്റ്

താന്‍ അംഗമായിരുന്ന പുസ്സിക്യാറ്റ് ഡോള്‍സ് ഒരു സംഗീത ബാന്‍ഡല്ല സെക്‌സ് റാക്കറ്റ് ആയിരുന്നെന്നായിരുന്നു കായയുടെ ആരോപണം. ബാന്‍ഡിലെ അംഗങ്ങള്‍ വ്യാപകമായി ലൈംഗീക ചൂഷണത്തിന് ഇരയായി. ട്രൂപ്പില്‍ തുടരണമെങ്കില്‍ പുരുഷന്മാര്‍ക്കൊപ്പം അന്തിയുറങ്ങണമെന്നും കായ ട്വിറ്ററിലൂടെ വെളിപ്പെടുത്തി.

ട്രൂപ്പ് വിട്ടു

2003ല്‍ ട്രൂപ്പില്‍ ചേര്‍ന്ന കായ ജോണ്‍സ് രണ്ട് വര്‍ഷത്തിന് ശേഷം ട്രൂപ്പ് വിട്ടു. താന്‍ ട്രൂപ്പില്‍ നിന്ന് പോകാന്‍ കാരണം ലൈംഗീക ചൂഷണമാണെന്നും കായ വെളിപ്പെടുത്തുന്നു. ഹാര്‍വി വെയ്ന്‍സ്റ്റീനെതിരായ പരാതികളുടെ വെളിച്ചത്തിലാണ് കായയുടെ പുതിയ വെളിപ്പെടത്തിലുകളും ശ്രദ്ധിക്കപ്പെടുന്നത്.

സ്വപ്‌നത്തില്‍ നിന്നും നടന്നകന്നു

13 ദശലക്ഷം ഡോളറിന്റെ കരാറൊക്കെ ലഭിച്ച് തങ്ങള്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന സമയത്തായിരുന്നു കായ ട്രൂപ്പില്‍ നിന്നു പിന്മാറിയത്. സ്വപ്‌നത്തില്‍ നിന്നും നടന്നകന്നു എന്നാണ് കായ തന്റെ പിന്മാറ്റത്തെ വിശേഷിപ്പിക്കുന്നത്. അത് എത്രമാത്രം മോശമാണെന്ന് ഊഹിക്കാവുന്നതേയുള്ളു എന്നു കായ പറയുന്നു.

ഒന്നാന്തരം സെക്‌സ് റാക്കറ്റ്

ഒരു ടീമിന്റെ ഭാഗമാകണമെങ്കില്‍ നമ്മള്‍ ടീമംഗമാകണം. അവര്‍ ആവശ്യപ്പെടുന്നവര്‍ക്കൊപ്പം അന്തിയുറങ്ങണം. അതിന് തയാറായില്ലെങ്കില്‍ സമ്മര്‍ദത്തിലാക്കും. അത് പെണ്‍കുട്ടികളുടെ ഒരു സംഘമായിരുന്നില്ല. ഒന്നാന്തരമൊരു സെക്‌സ് റാക്കറ്റ് ആയിരുന്നെന്നും കായ വെളിപ്പെടുത്തുന്നു.

കുമ്പസരിക്കണം

തങ്ങള്‍ പാട്ടുപാടി പ്രശസ്തരായപ്പോള്‍ ഉടമകള്‍ കാശ് വാരി. ബാന്‍ഡിന്റെ ഉടമകള്‍ കുമ്പസരിക്കണം. ബാന്‍ഡിലെ അംഗമായ ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് എന്തിനാണെന്ന് വെളിപ്പെടുത്തണം. തങ്ങളെ എങ്ങനെ മാനസീകമായി തകര്‍ത്തുവെന്ന് ജനങ്ങളോട് പറയണമെന്നു കായ ആവശ്യപ്പെടുന്നു.

വശീകരണം മയക്കുമരുന്ന് കെണി

അവര്‍ ആദ്യം നമ്മളെ വശീകരിക്കും. പിന്നെ മയക്കുമരുന്നിന്റേയോ മറ്റോ കെണിയിലാക്കും. എന്നിട്ട് അത് നമുക്കെതിരെ ഉപയോഗിക്കും. ഇരയെ വീണ്ടും വേട്ടയാടുന്നത് പോലെയായിരുന്നു അത്. എല്ലാവരു ഭീഷണിയുടെ നിഴലിലായിരുന്നു. ആര്‍ക്കും പരാതിപ്പെടാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ലെന്നും കായ വെളിപ്പെടുത്തുന്നു.

ഭീഷണിപ്പെടുത്തി

തങ്ങള്‍ നേരിടുന്ന പീഡനങ്ങള്‍ പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് തന്നേയും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഒന്നുകില്‍ മരണം, അല്ലെങ്കില്‍ കരിയറിന്റെ അവസാനം. ഇത് മാത്രമായിരുന്നു തങ്ങള്‍ക്ക് മുമ്പിലുണ്ടായിരുന്നതെന്ന് ട്വീറ്റുകളുടെ പരമ്പരയില്‍ കായ ജോണ്‍സ് വെളിപ്പെടുത്തുന്നു.

പേരെടുത്ത് വിമര്‍ശനമില്ല

ട്വീറ്റില്‍ ആരെയും പേരെടുത്ത് വിമര്‍ശിക്കുന്നല്ല. ഡെന്‍ മദര്‍ എന്ന് മാത്രമാണ് വിശേഷിപ്പിക്കുന്നത്. സ്വന്തം ട്രൂപ്പ് തുടങ്ങാനോ സോളെ പെര്‍ഫോമന്‍സ് നടത്താനോ അല്ല, ബാന്‍ഡിലെ ജീവിതം ആസ്വദിക്കാന്‍ കഴിയാത്തതുകൊണ്ട് പുസ്സിക്യാറ്റ് ഡോള്‍സ് വിടുന്നതെന്ന് 2005ല്‍ യാഹുവിന് നല്‍കിയ അഭിമുഖത്തില്‍ കായ പറഞ്ഞിരുന്നു.

പൂര്‍ണ അംഗമല്ല

കായ ജോണ്‍സിന്റെ ഈ ആരോപണങ്ങളെ പാടെ തള്ളിയിരിക്കുകയാണ് പുസ്സിക്യാറ്റ് ഡോള്‍സിന്റെ ഉടമസ്ഥയും കൊറിയോഗ്രാഫറുമായ റോബിന്‍ ആന്റ്‌റിന്‍സ്. കായ ബാന്‍ഡില് ട്രയലിലായിരുന്നുവെന്നും പൂര്‍ണാംഗമല്ലെന്നും അവര് പറയുന്നു. പച്ചക്കള്ളവും അസംബന്ധവും പരിഹാസ്യവും നിരാശജനകവുമെന്നാണ് കായ ജോണ്‍സിന്റെ ആരോപണങ്ങളോട് അവര്‍ പ്രതികരിച്ചത്.

പെണ്‍കുട്ടികള്‍ മാത്രമുള്ള ബാന്‍ഡ്

കൊറിയോഗ്രാഫറായ റോബിന്‍ ആന്ററിന്‍ ദി പുസ്സിക്യാറ്റ് ഡോള്‍സ് എന്ന പേരില്‍ പെണ്‍കുട്ടികള്‍ മാത്രമുള്ള ബാന്‍ഡ് ആരംഭിക്കുന്നത്. പിസിഡി, ഡോണ്ട് ചാ, ബട്ടണ്‍സ്, സ്റ്റിക്വിറ്റു എന്നിവയായിരുന്നു ഇവരുടെ പ്രധാന ആല്‍ബങ്ങള്‍. 2009ല്‍ ബാന്‍ഡ് പിരിച്ച് വിടുന്നത് വരെ സംഗീത ലോകത്ത് വന്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നു.

മികച്ച ഗ്രൂപ്പ്

54 ദശലക്ഷം റെക്കോര്‍ഡുകളാണ് ഇവര്‍ അക്കാലത്ത് വിറ്റഴിച്ചത്. 2012ല്‍ പെണ്‍കുട്ടികള്‍ മാത്രമടങ്ങുന്ന ലോകത്തിലെ മികച്ച പത്ത് ഗ്രൂപ്പുകളില്‍ ഒന്നായി ദി പുസ്സിക്യാറ്റ് ഡോള്‍സിനെ തിരഞ്ഞെടുത്തിരുന്നു. 2006ല്‍ ക്വാലാലംപൂരില്‍ നടത്തിയ ഒരു സംഗീത പരിപാടിയില്‍ അല്പ വസ്ത്രത്തില്‍ മാദക നൃത്തം അവതരിപ്പിച്ചതിന്റെ പേരില്‍ മലേഷ്യന്‍ സര്‍ക്കാര്‍ ഇവര്‍ക്ക് മൂവായിരം ഡോളര്‍ പിഴയിട്ടിരുന്നു.

തിരിച്ചുവരവിന് തിരിച്ചടി

നിക്കോള്‍, കാര്‍മിറ്റ്, മെലഡി, ആഷ്‌ലി, കിംബേളി, ജെസിക്ക എന്നീ പഴയ ബാന്‍ഡ് അംഗങ്ങള്‍ ചേര്‍ന്ന് ഒരു തിരിച്ചുവരവിന് ഒരുങ്ങുന്നതിനിടെയാണ് കായയുടെ ഈ ആരോപണം. തങ്ങളുടെ ആദ്യ ആല്‍ബമായ പിസിഡിയുടെ പേരില്‍ ഒരു വെബ്‌സൈറ്റ് ആരംഭിച്ചത് കഴിഞ്ഞ് ആഴ്ചയായിരുന്നു. നിക്കോളും മറ്റ് ടീമംഗങ്ങളു തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തേത്തുടര്‍ന്നായിരുന്നു പുസ്സിക്യാറ്റ് ഡോള്‍സ് പിരിച്ച് വിട്ടത്.

English summary
Pussycat Dolls founder denies former member Kaya Jones’ claims band was a ‘prostitution ring’.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam