റാംബോ ഫസ്റ്റ് ബ്ലെഡ് താരം ബ്രയാന്‍ ഡെന്നി അന്തരിച്ചു

By Prashant V R

റാംബോ ഫസ്റ്റ് ബ്ലെഡിലൂടെ ശ്രദ്ധേയനായ നടന്‍ ബ്രയാന്‍ ഡെന്നി അന്തരിച്ചു. 81ാം വയസിലായിരുന്നു നടന്റെ അന്ത്യം. ടോണി, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ നേടിയം താരം കൂടിയായിരുന്നു ബ്രയാന്‍ ഡെന്നി. കൊറോണ വൈറസ് ബാധയല്ലെന്നും വാര്‍ദ്ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് അദ്ദേഹം മരിച്ചതെന്നും നടനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. റാംബോ ഫസ്റ്റ് ബ്ലെഡിന് പുറമെ റോമിയോ ആന്‍ഡ് ജൂലിയറ്റും താരത്തിന്റെതായി വലിയ വിജയം നേടിയ സിനിമയാണ്.

brian-dennhey

നാല് പതിറ്റാണ്ട നീണ്ട കരിയറിനിടെ നിരവധി ശ്രദ്ധേയ സിനിമകളിലാണ് ബ്രയാന്‍ ഡെന്നി അഭിനയിച്ചത്. സിനിമകള്‍ക്ക് പുറമെ നാടകങ്ങളിലുടെയും ടെലിവിഷന്‍ പരമ്പരകളിലുടെയും നടന്‍ തിളങ്ങിയിരുന്നു.

ഗോര്‍ക്കി പാര്‍ക്ക്, സില്‍വെറാഡോ, കോക്കൂണ്‍, ഫിക്‌സ്, പെര്‍സ്യൂമ്ഡ് ഇന്നസെന്റ്, ക്‌നൈറ്റ് ഓഫ് കപ്പ്‌സ് തുടങ്ങിയ സിനിമകളിലും നടന്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഡെത്ത് ഓഫ് എ സെയില്‍സ്മാന്‍ എന്ന ടെലിവിഷന്‍ സീരിസിലെ പ്രകടനത്തിനാണ് ബ്രയാന്‍ ഡെന്നിയ്ക്ക് മികച്ച നടനുളള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിച്ചത്.

1982ല്‍ പുറത്തിറങ്ങിയ ഫസ്റ്റ് ബ്ലഡില്‍ സില്‍വസ്റ്റര്‍ സ്റ്റാലിനൊപ്പം പ്രധാന വേഷത്തിലാണ് ബ്രയാന്‍ ഡെന്നി അഭിനയിച്ചത്. സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. 1977ല്‍ ലുക്കിങ് ഫോര്‍ മിസ്റ്റര്‍ ഗുഡ്ബാര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നടന്റെ അരങ്ങേറ്റം. തുടര്‍ന്ന് അറുപതിലധികം സിനിമകളിലാണ് നടന്‍ അഭിനയിച്ചത്. നിരവധി ടെലിവിഷന്‍ സിനിമകളിലും സീരിസുകളിലും ബ്രയാന്‍ ഡെന്നി തന്റെ കരിയറില്‍ അഭിനയിച്ചിട്ടുണ്ട്. സണ്‍ ഓഫ് ദ സൗത്ത് എന്ന ചിത്രത്തിലാണ് അദ്ദേഹം ഒടുവില്‍ അഭിനയിച്ചത്.

Read more about: hollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X