സില്‍വസ്റ്റര്‍ സ്റ്റാലോണിന്റെ റാംബോ ലാസ്റ്റ് ബ്ലഡ് ടീസര്‍ പുറത്ത്! വെെറലായി വീഡിയോ! കാണൂ

By Midhun Raj

ഹോളിവുഡ് സിനിമാ പ്രേമികളുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണ് റാംബോ സീരിസ്. സില്‍വസ്റ്റര്‍ സ്റ്റാലോണ്‍ നായകനായി എത്തിയ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സിനിമാ പ്രേമികള്‍ നല്‍കിയിരുന്നത്. സിനിമയുടെ നാല് ഭാഗങ്ങള്‍ക്ക് പിന്നാലെ പുതിയ ചിത്രവും റിലീസിനെത്തുകയാണ്.

റാംബോ: ലാസ്റ്റ് ബ്ലഡ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സിനിമയുടെ കിടിലന്‍ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഒരു സുഹൃത്തിന്റെ മകളെ മയക്കുമരുന്ന് മാഫിയയില്‍ നിന്ന് രക്ഷിക്കാനായി എത്തുന്ന കഥാപാത്രമായാണ് ഇത്തവണ സില്‍വസ്റ്റര്‍ സ്റ്റാലോണ്‍ എത്തുന്നത്.

rambo last blood

ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കികൊണ്ടാണ് ഇത്തവണയും റാംബോ സീരിസ് ചിത്രം ഒരുക്കിയിരിക്കുന്നത്. സ്റ്റാലോണ്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. വിയ്റ്റാനാം യുദ്ധം, സോവിയറ്റ് യൂണിയന്റെ അഫ്ഗാന്‍ അധിനിവേഷം എന്നിവ പശ്ചാത്തലമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. സെപ്റ്റംബറിലാണ് റാംബോ ലാസ്റ്റ് ബ്ലഡ് ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X