ആലിയയെ മാത്രമല്ല രൺബീർ രഹസ്യമായി ഫോളോ ചെയ്യുന്നത്!! താരം രഹസ്യമായി പിന്തുടർന്നത് ഇവരെയും...
ബോളിവുഡ് താരങ്ങളെല്ലാം ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സജീവമാണ്. ഫേസ്ബുക്കിനെക്കാലും കൂടുതൽ താരങ്ങൾ കൂടുതൽ ആക്ടീവാകുന്നത് ഇൻസ്റ്റാഗ്രാമിലാണ്. തങ്ങളെ പുതിയ ചിത്രങ്ങളെ കുറിച്ചു വാരാൻ പോകുന്ന പുതിയ പ്രോജക്ടിനെ കുറിച്ചും ലൈഫ് ഇവന്റിനെ കുറിച്ചും താരങ്ങൾ പങ്കുവെയ്ക്കാറുണ്ട്. താരങ്ങളുടെ നിലവിലത്തെ സ്ഥിതി അറിയണമെങ്കിൽ അവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഒന്ന് തപ്പിയാൽ മതി.
എന്നാൽ ബോളിവുഡിൽ സ്വന്തമായി ഇൻസ്റ്റാഗ്രാം അക്കൗണ്ടില്ലാത്ത ഒരു താരമുണ്ട്. അത് മാറ്റാരുമല്ല പ്രേക്ഷകരുടെ പ്രിയ താരം രൺബീർ കപൂറാണ്. സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും വ്യാജ അക്കൗണ്ടിലൂടെ താരം സോഷ്യൽ മീഡിയയിൽ സജീവമാണെന്നുളള അഭ്യൂഹങ്ങൾ പലപ്പോഴായി ഉയർന്നു വരാറുണ്ട്. എന്നാൽ ഇതൊരിക്കലും രൺബീർ സമ്മതിച്ചു കൊടുക്കാറില്ല. താരത്തിന്റെ മുൻ കാമുകിമാരായ ദീപിക പദുകോണും കത്രീന കൈഫും ഇപ്പോഴത്തെ കാമുകിയായ ആലിയ ഭട്ടും ഇതിനെ കുറിച്ച് മുൻപ് പല അവസരങ്ങളിലും വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോഴിത ഇതാ രൺബീറും തുറന്ന് സമ്മതിക്കുകയാണത്രേ. ഈ അടുത്തിട നടന്ന ഒരു പൊതു പരിപാടിയിലാണ് രൺബീർ ഇക്കാര്യം തുറന്നു പറഞ്ഞത്.

രൺബീർ ഫോളോ ചെയ്യുന്നത് ഇവരെ
വെരിഫൈഡ് സോഷ്യൽ മീഡിയ പേജുകൾ ഇല്ലെങ്കിലും രൺബീർ ഇൻസ്റ്റാഗ്രാം, ട്വിറ്റർ, ഫേസ്ബുക്ക് എന്നിവയിൽ താരത്തിന് രഹസ്യമായ അക്കൗണ്ടുകളുണ്ട്. ഇതിലൂടെയാണ് താരം ചില സഹതാരങ്ങളേയും മറ്റും ഫോളോ ചെയ്യാറുണ്ട്. ഫേക്ക് ഇൻസ്റ്റാഗ്രം അക്കൗണ്ടിലൂടെ കാമുകി ആലിയ ഭട്ട്, മുൻ കാമുകിമാരായ ദീപിക പദുകോൺ, കത്രീന കൈഫ്, നടൻ രൺവീർ സിംഗ് എന്നിവരെയാണ് താരം രഹസ്യമായി ഫോളോ ചെയ്യാറുള്ളത്രേ.

ആലിയയും തുറന്ന് സമ്മതിച്ചു
രൺബീറിന് ഫേക്ക് ഇൻസ്റ്റാഗ്രാം ഐഡിയുണ്ടെന്ന് ആലിയയും തുറന്ന് സമ്മതിച്ചിട്ടുണ്ട്. സ്വന്തം പേരിൽ അല്ലെന്നും മറ്റൊരു പേരിലാണ് ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ഉള്ളതെന്നും ആലിയ പറഞ്ഞു. കോഫി വിത്ത് കരൺ ഷോയിൽ ആലിയ അതിഥിയായി എത്തിയപ്പോഴാണ് ഈ സംഭവം തുറന്ന് പറഞ്ഞത്. ഇതേ കാര്യം കത്രീനയും ദീപികയും സമ്മതിച്ചിട്ടുണ്ട്.

കത്രീന
തനിയ്ക്ക് ഇൻസ്റ്റാഗ്രാം പരിചയപ്പെടുത്തി നൽകിയ രൺബീറാണെന്ന് കത്രീന പറഞ്ഞു. അർബാസ് ഖാൻ അവതരിപ്പിക്കുന്ന ചാറ്റ് ഷോയിൽ എത്തിയപ്പോഴാണ് കത്രീന ഇക്കാര്യം പറഞ്ഞത്.അതപോലെ തന്നെ രൺബീറിനു വ്യാജ അക്കൗണ്ടുകൾ ഉണ്ടെന്നും ഇതുവഴി ഫോളോ ചെയ്യുന്നുണ്ടെന്നും കത്രീന തുറന്നു പറഞ്ഞു. ഇതിനെ കുറിച്ച് ദീപികയും വെളിപ്പെടുത്തിയിരുന്നു.

പുതിയ സിനിമയ്ക്കായി തയ്യാറെടുക്കുന്നു
ബോളിവുഡ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്ര രൺബീർ ചിത്രമാണ് ബ്രഹ്മാസ്ത്ര. രൺബീർ- ആലിയ എന്നിവർ ആദ്യമായി ഒരുമിച്ചെത്തിന്ന ചിത്രമാണിത്.സൂപ്പർ പവറുകളുള്ള, വിരലുകൾ കൊണ്ട് വെടിയുതിർക്കാൻ കഴിവുള്ള ഡി.ജെ. ആയാണ് രൺബീറിന്റെ വേഷം. 2020 വേനൽക്കാലത്ത് തിയേറ്ററിൽ എത്തുന്ന ചിത്രമാണിത്.


Click it and Unblock the Notifications