ആരാധകര്‍ കാത്തിരുന്ന ത്രിപ്പിള്‍ എക്‌സിന്റെ ട്രെയിലര്‍ പുറത്തിറങ്ങി
ആരാധകര്‍ കാത്തിരുന്ന ത്രിപ്പിള്‍ എക്‌സിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആക്ഷനും സാഹസിക രംഗങ്ങളുമാണ് ട്രെയിലറിലേറയും. ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ആദ്യ ഹോളിവുഡ് ചിത്രമാണ് ത്രിപ്പിള്‍ എക്‌സ്.
ഹോളിവുഡില്‍ സൂപ്പര്‍ഹിറ്റായ ത്രിപ്പിള്‍ എക്‌സിന്റെ മൂന്നാം ഭാഗമാണ് ചിത്രം. ദി റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജ് എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ഡിജെ കുറുസോവയാണ് ചിത്രത്തിന്റെ സംവിധായകന്‍.

വിന്‍ ഡീസലിനും ദീപികയ്ക്കുമൊപ്പം നെയ്മറും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ട്രെയിലറിലും നെയ്മറിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിന, ദൊബ്രാവ്, ടോണി ജാ മൈഖേല്‍ ബിസ്പിങ്, സാമൂവല്‍ എല്‍ ജാക്‌സണ്‍, റൂബി റോസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നീല്‍ എച്ച് മോര്‍ട്ടിസ്, വിന്‍ ഡീസല്‍, ജോ റോത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ..


Click it and Unblock the Notifications











