»   » സെക്‌സിന്റെ അതിപ്രസരം, ധമാല്‍ സീരീസില്‍ നിന്ന് സഞ്ജയ് ദത്ത് പിന്മാറി!!!

സെക്‌സിന്റെ അതിപ്രസരം, ധമാല്‍ സീരീസില്‍ നിന്ന് സഞ്ജയ് ദത്ത് പിന്മാറി!!!

Posted By: Karthi
Subscribe to Filmibeat Malayalam

അനധികൃതമായി ആയുധം കൈവശം വച്ച കേസില്‍ ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സഞ്ജയ് ദത്ത് ജയില്‍ നിന്നും മടങ്ങി വന്നതിന് ശേഷം കൈ നിറയെ ചിത്രങ്ങളാണ്. സഞ്ജയ് ദത്ത് പ്രധാന വേഷത്തിലെത്തിയ ധമാല്‍, ഡബിള്‍ ധമാല്‍ എന്നീ ചിത്രങ്ങളുടെ തുടര്‍ച്ചയായ ടോട്ടല്‍ ധമാലായിരുന്നു അവയില്‍ പ്രധാനം. എന്നാല്‍ ചിത്രത്തില്‍ നിന്ന് സഞ്ജയ് ദത്ത് പിന്മാറിയതായി അദ്ദേഹത്തോട് അടുത്ത വൃന്ദങ്ങള്‍ നല്‍കുന്ന വിവരം. 

പ്രിയദര്‍ശന്‍ ചിത്രങ്ങള്‍ കോപ്പിയടി!!! വെറുതെ അങ്ങ് കോപ്പിയടിച്ചതല്ല... ഇത് കഥ വേറെ...

Sanjay Dutt

ഇന്ദിര കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലൈംഗീകതയുടെ അതിപ്രസരം കൂടുതലാണ് എന്ന കാരണത്താലാണ് ചിത്രത്തില്‍ നിന്നും പിന്മാറുന്നതെന്നാണ് വിവരം. അഡള്‍ട്ട് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ധമാല്‍ സീരീസ്. ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കാനിരുന്ന സിനിമയുടെ ചിത്രീകരണം സഞ്ജയ് ദത്ത് എത്താത്തതിനാല്‍ തുടങ്ങാനായിട്ടില്ല. 

ശ്രീനിവാസനെ മനസ്സില്‍ കണ്ട സംവിധായകന് കിട്ടിയിത് മകനെ!!! അങ്ങനെ വിനീത് നായകനായി!!!

നരകത്തില്‍ നിന്നുള്ള മോചനത്തിന് അഖില മുസ്ലീമായി...!!! സര്‍ക്കാര്‍ നിലപാട് വിവാദത്തില്‍...!!

എന്നാല്‍ ചിത്രത്തിലെ ലൈംഗീകതയുടെ അതിപ്രസരമല്ല ഡേറ്റ് ക്ലാഷ് വന്നതാണ്  ചിത്രത്തില്‍ പിന്‍മാറാന്‍ കരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ വര്‍ഷം ആദ്യം ചിത്രീകരണം പൂര്‍ത്തിയാക്കിയ ഭൂമിയാണ് ജയിലില്‍ നിന്നും മടങ്ങിയെത്തിയ സഞ്ജയ് ദത്ത് ആദ്യം അഭിനയിച്ച ചിത്രം. 2018വരെയുള്ള ഡേറ്റുകളെല്ലാം നിലവില്‍ പല ചിത്രങ്ങള്‍ക്കായി കരാറായിക്കഴിഞ്ഞു.

English summary
Actor Sanjay Dutt has pulled out of 'Total Dhamaal' due to unavailability of dates as well as his issue with the film's adult comedy, says a source.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam