അണ്‍സെക്‌സി ലിസ്റ്റില്‍ ഒന്നാം സ്ഥാനം സാറയ്‌ക്ക്
ഹോളുവിഡിലെ ഒട്ടം സെക്‌സിയല്ലാത്ത താരം ആരെന്നു പറയാമോ? സാറ ജെസിക്ക പാര്‍ക്കര്‍!
ആരാണ് സാറയെ ഒട്ടും സെക്‌സിയല്ലാത്ത താരം എന്ന് മുദ്രകുത്തിയതെന്നോ പുരുഷന്മാര്‍ തന്നെ!. പുരുഷന്മാര്‍ക്കായുള്ള മാഗസിനായ 'മാക്‌സിം' നടത്തിയ ഒരു സര്‍വ്വേയിലാണ് ആണ് സാറയെ 'ദി അണ്‍സെക്‌സിയസ്റ്റ് വുമണ്‍ ഓഫാ ദി ഇയര്‍' ആയി തിരഞ്ഞെടുത്തിരിക്കുന്നത്.
സെക്‌സിയല്ലാത്ത സ്‌ത്രീകളുടെ കൂട്ടത്തില്‍ ഒട്ടും സെക്‌സിയല്ലാത്തതാരമെന്നാണ് മാഗസിന്‍ സാറയെ വിശേഷിപ്പിച്ചിരിക്കുന്നത്. സെക്‌സിയല്ലാത്തവരില്‍ രണ്ടാമത്തെ സ്ഥാനം ബ്രിട്ടീഷ് ഗായികയായ ആമി വിന്‍ഹോസിനും മൂന്നാം സ്ഥാനം സാന്ദ്ര ഒയും ആണ്.
സെക്‌സിയല്ലാത്ത താരങ്ങളില്‍ ആദ്യത്തെ അഞ്ചില്‍ പോപ് താരങ്ങളായ മഡോണയും ബ്രിട്‌നിസ്‌പിയേഴ്‌സിനെയും വരെ ആളുകള്‍ തിരഞ്ഞെടുത്തിട്ടുണ്ട്.
പട്ടികയില്‍ മഡോണ നാലാംസ്ഥാനത്തും ബ്രിട്‌നി അഞ്ചാം സ്ഥാനത്തുമാണ്. രണ്ടുകുട്ടികളുടെ അമ്മയാണെന്നുതും രണ്ട് മുന്‍ ഭര്‍ത്താക്കന്മാരുണ്ടെന്നതുമാണത്രേ ബ്രിട്‌നിയ്‌ക്ക് വിനയായത്.


Click it and Unblock the Notifications