ഒബാമയോട് സാദൃശ്യം, ബൈബിളില്‍ സാത്താനെ മാറ്റി
വാഷിംഗ്ടണ്‍: സാത്താന് ഒബാമയുമായി രൂപ സാദൃശ്യം. ബൈബിളില്‍ ഇനി സാത്താനില്ല. കേട്ടിട്ട് ഞെട്ടണ്ട. സണ്‍ ഓഫ് ഗോഡ് എന്ന ചിത്രത്തിലെ സാത്താനാണ് അമേരിയ്ക്കന്‍ പ്രസിഡന്റെ ബരാക്ക് ഒബാമയുമായി രൂപ സാദൃശ്യമുള്ളത്. തുടര്‍ന്നാണ് ചിത്രത്തില്‍ നിന്ന് സാത്താന്റെ രംഗങ്ങള്‍ ഒഴിവാക്കിയത്. ദ ബൈബിള്‍ എന്ന ടെലിവിഷന്‍ പരന്പരയിലും ഇതേ സാത്താനാണ് വേഷമിട്ടത്.
അനാവശ്യമായ വിവാദങ്ങളില്‍ ചിത്രം അകപ്പെടാതിരിയ്ക്കാനാണ് സാത്താന്റെ രംഗങ്ങള്‍ ചിത്രത്തില്‍ നിന്ന ഒഴിവാക്കിയതെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവായ റോമ ഡൗണി പറഞ്ഞു. ക്രിസ്റ്റഫര്‍ സ്‌പെന്‍സര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിയ്ക്കുന്നത് മാര്‍ക്ക് ബ്രൂനെറ്റ്, റോമ ഡൗണി എന്നിവരാണ്. ട്വന്റീത് സെഞ്ചറി ഫോക്‌സാണ് ചിത്രത്തിന്റെ വിതരണക്കാര്‍. ഇവര്‍ പുറത്തുവിട്ട ദൃശ്യങ്ങളിലാണ് ഒബാമയും സാത്താനും തമ്മില്‍ സാദ്യശ്യമുള്ളതായി കണ്ടെത്തിയത്.

സാത്താനെ അവതരിപ്പിച്ചത് മൊഹമെന്‍ മെഹ്ദി ഔസാനിയാണ്. ടെലിവിഷന്‍ പരമ്പരയായ ദ ബൈബിളിന്റെ ചലച്ചിത്രാവിഷ്‌ക്കാരമാണ് സണ്‍ ഓഫ് ഗോഡ്. പരമ്പരയില്‍ ഔസാനിയാണ് സാത്താനെ അവതരിപ്പിച്ചത്.


Click it and Unblock the Notifications











