»   » അവര്‍ക്ക് താന്‍ മാംസക്കഷ്ണം മാത്രമായിരുന്നു! സെക്‌സ് ആന്റ് സിറ്റി നായകന്റെ വെളിപ്പെടുത്തല്‍!!

അവര്‍ക്ക് താന്‍ മാംസക്കഷ്ണം മാത്രമായിരുന്നു! സെക്‌സ് ആന്റ് സിറ്റി നായകന്റെ വെളിപ്പെടുത്തല്‍!!

Posted By:
Subscribe to Filmibeat Malayalam

ലോകം മുഴുവന്‍ മീ റ്റൂ എന്ന ക്യംപെയിന്‍ നടത്തിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹോളിവുഡില്‍ നിന്നും നടിമാര്‍ നേരിടുന്ന പീഡനത്തെ കുറിച്ച് വാര്‍ത്ത വന്നപ്പോഴായിരുന്നു ക്യാംപെയിന് തുടക്കമായത്. എന്നാല്‍ സ്ത്രീകളെക്കാള്‍ പുരുഷന്മാരായിരുന്നു തങ്ങളും പീഢനത്തിനിരയായെന്ന് വെളിപ്പെടുത്തിയിരുന്നത്. ഇപ്പോള്‍ ഹോളിവുഡില്‍ നിന്നുള്ള നടന്‍ താന്‍ നേരിട്ട ലൈംഗിക അതിക്രമം തുറന്ന് പറഞ്ഞിരിക്കുകയാണ്.

മോഹന്‍ലാല്‍ കുഞ്ഞാലി മരയ്ക്കാരാവും! പേടിച്ചിട്ടാണോ മമ്മൂട്ടിയുടെ സിനിമ സര്‍പ്രൈസ് പുറത്ത് വിട്ടത്!!

സെക്‌സ് ആന്റ് സിറ്റി എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടന്‍ ഗില്ലെസ് മാരിനിയാണ് തന്റെ അനുഭവങ്ങളും വെളിപ്പെടുത്തിയത്. സെക്‌സ് ആന്റ് സിറ്റിയ്ക്ക് ശേഷം ഹോളിവുഡിലെ പലരും തന്നെ തേടി വന്നിരുന്നു. പക്ഷെ അവര്‍ തന്നെ ഉപയോഗിച്ചത് ഒരു മാംസകഷ്ണം പോലെയായിരുന്നു ഷീല്‍ മരീനെ പറയുന്നു.

നടന്മാര്‍ക്കും പീഡനം

സിനിമാ ലോകത്ത് നടക്കുന്ന പീഡനങ്ങളെ കുറിച്ച് തുറന്ന് പറച്ചിലുമായി ഹോളിവുഡില്‍ നിന്നും പ്രമുഖ നടിമാരെല്ലാം എത്തിയിരുന്നു. പിന്നാലെ ഹോളിവുഡിലെ ശ്രദ്ധേയനായ നടനും തനിക്ക് നേരിട്ട ദുരനുഭവം പറഞ്ഞിരിക്കുകയാണ്.

ഷീല്‍ മരീനെയുടെ അനുഭവം

സെക്‌സ് ആന്റ് സിറ്റി എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടനായിരുന്നു ഷീല്‍ മരീനെ. സിനിമയ്ക്ക് ശേഷം തന്നെ തേടി ഹോൡവുഡിലെ പ്രമുഖര്‍ വന്നിരുന്നു. അവര്‍ക്ക് താന്‍ ഒരു മാംസക്കഷ്ണം മാത്രമായിരുന്നെന്നും താരം പറയുന്നു.

മീറ്റു ക്യാംപെയിന്‍

സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന മീറ്റു ക്യാംപെയിനെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം വെളിപ്പെടുത്തല്‍ നടത്തിയത്. പീപ്പിള്‍ മാഗസീന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ഹാര്‍വിയുടെ പീഡനം

ഹോളിവുഡിലെ പ്രമുഖ നിര്‍മാതാവായ ഹാര്‍വി വെയിന്‍സ്റ്റിന്റെ പീഡനത്തെ കുറിച്ച് സംസാരിച്ചാണ് മീ റ്റൂ ക്യാംപെയിന്‍ തുടങ്ങിയിരുന്നത്. ലൈംഗികാതിക്രമങ്ങള്‍ എത്രത്തോളം വ്യാപകമായി എന്ന് ജനങ്ങളെ അറിയിക്കുന്നതായിരുന്നു പരിപാടിയുടെ ഉദ്ദേശം.

പുരുഷന്മാരില്ല


എന്നാല്‍ ക്യാംപെയിനില്‍ പുരുഷന്മാര്‍ അധികം പങ്കെടുത്തിരുന്നില്ല. അവരുടെ ലൈംഗിക പീഡനത്തെ കുറിച്ച് പുറംലോകം അറിഞ്ഞാല്‍ ആണത്തം നഷ്ടമാവുമെന്ന പേടിയാണ് ഇതിന് കാരണമെന്നും അദ്ദേഹം പറയുന്നു.

English summary
Sex and the City actor Gilles Marini says he became a 'piece of meat' for Hollywood executive

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam