»   » ''മരിച്ച സുഹൃത്തുക്കളെല്ലാം ചുറ്റും കൂടി''; മരിച്ചു ജീവിച്ചതിന്റെ ഓര്‍മ്മ പങ്കുവെച്ച് പ്രശസ്ത നടി !

''മരിച്ച സുഹൃത്തുക്കളെല്ലാം ചുറ്റും കൂടി''; മരിച്ചു ജീവിച്ചതിന്റെ ഓര്‍മ്മ പങ്കുവെച്ച് പ്രശസ്ത നടി !

By: Pratheeksha
Subscribe to Filmibeat Malayalam

ബേസിക് ഇന്‍സ്റ്റിംഗ്‌സ് എന്ന ചിത്രത്തില്‍ കാതറിന്‍ ട്രാമെല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഹോളിവുഡ് നടി ഷാരോണ്‍ സ്‌റ്റോണിനെ ഓര്‍ക്കാത്തവരുണ്ടാവില്ല. പ്ലേബോയ് മാഗസിനില്‍ പൂര്‍ണ്ണ നഗ്നയായി പ്രത്യക്ഷപ്പെട്ടും ഒന്നിലധികം പ്രണയങ്ങള്‍ കൊണ്ടുമെല്ലാം വാര്‍ത്താ ശ്രദ്ധ നേടിയ താരമാണ് ഷാരോണ്‍.

തന്റെ ജീവിതത്തിലെ ഒരിരുണ്ട കാലഘട്ടത്തെ കുറിച്ച് വ്യക്തമാക്കുകയാണ് ഓസ്‌കാര്‍ അടക്കമുള്ള പുരസ്‌കാരങ്ങള്‍ നേടിയ 58 കാരിയായ ഷാരോണ്‍. ക്ലോസര്‍ മാഗസിനു നല്‍കിയ ആഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കുന്നത്. 2001 ല്‍ മസ്തിഷ്‌ക്കാഘാതം വന്ന് കിടപ്പിലായിരുന്ന താന്‍ മരിച്ചു ജീവിക്കുകയായിരുന്നെന്നാണ് താരം പറയുന്നത്.

Read more: കത്രീന ഒറ്റയ്ക്കല്ലെന്നു രണ്‍ബീറിന് സല്‍മാന്‍ ഖാന്റെ മറുപടി !!

sharon-18

ആ സമയത്ത് ഒരു വെളളിവെളിച്ചമായിരുന്നു ചുറ്റിലും. മരിച്ചു പോയ പല സുഹൃത്തുക്കളെയും ആ സമയത്ത് കാണാന്‍ തുടങ്ങി. അവര്‍ ചുറ്റിലും വന്നിരുന്ന് സംസാരിക്കുകയായിരുന്നു. വളരെക്കാലം ആ കിടപ്പു തുടര്‍ന്നെങ്കിലും പെട്ടെന്നൊരു ദിവസം ജീവിതത്തിലേക്കു തിരിച്ചുവരികയായിരുന്നുവെന്നും നടി പറയുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ 'മരണം' സംഭവിച്ചതിനാല്‍ ഇനിയൊരിക്കലും തനിക്ക് മരണഭയമുണ്ടാവില്ലെന്നാണ് താരം പറയുന്നത്. മരണം ഒരിക്കലും ദൂരെയല്ലെന്നും അതൊരനുഗ്രഹമാണെന്നുമാണ് ഒരു കാലത്ത് ഹോളിവുഡ് പ്രേക്ഷകരുടെ മനം കവര്‍ന്ന മാദക സുന്ദരി പറയുന്നത്. നടിയെന്നതിനു പുറമേ നിര്‍മ്മാതാവും ഫാഷന്‍ ഡിസൈനറും മോഡലുമാണ് ഷാരോണ്‍.

English summary
Well, it might sound unrealistic to some, but what Sharon Stone reveals here is nothing but her own experience with life and death. There had been a time when the actress was dealing with brain hemorrhage, she suddenly died and then miraculously came back to life again.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam