അന്ന് അഭിനയമെന്ന് പറഞ്ഞാല്‍ ലൈംഗികബന്ധം തന്നെയായിരുന്നു! തന്റെ അനുഭവങ്ങള്‍ പറഞ്ഞ് ഷാരോണ്‍ സ്‌റ്റോണ്‍
ഹോളിവുഡില്‍ നിന്നും പൊട്ടിപുറപ്പെട്ട മീ ടൂ മൂവ്‌മെന്റ് ഇന്ത്യയിലും വലിയ പ്രശ്‌നമുണ്ടാക്കിയിരുന്നു. പലരുടെയും ലൈംഗികാതിക്രമങ്ങളെ കുറിച്ച് വാര്‍ത്തകള്‍ വന്നു. ഒരുപാട് പ്രമുഖ വ്യക്തികള്‍ക്കെതിരെ വ്യാപകമായ ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഹോളിവുഡില്‍ പ്രമുഖ നിര്‍മാത് ഹാര്‍വി വെയിന്‍സ്റ്റിനെതിരെ ഉയര്‍ന്ന ആരോപണത്തിന്റെ പേരില്‍ അദ്ദേഹത്തിനെ ശിക്ഷിച്ചിരുന്നു.
എന്നിട്ടും അതിനൊന്നും ഒരു കുറവുമില്ലെന്ന് തന്നെയാണ് നടിമാര്‍ പറയുന്നത്. സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഹോളിവുഡ് നടി ഷാരോണ്‍ സ്‌റ്റോണ്‍. മനസ് തുറന്നിരിക്കുകയാണ്. അന്ന് മോഡലിങും അഭിനയവും എന്ന് പറഞ്ഞാല്‍ ലൈംഗിക ബന്ധം തന്നെയായിരുന്നു എന്നാണ് നടി പറയുന്നത്.

തന്റെ ലുക്കിനെ കുറിച്ച് പലരും വിമര്‍ശിച്ചിരുന്നു. ചില സൂപ്പര്‍ താരങ്ങള്‍ തനിക്കൊപ്പം അഭിനയിക്കാനാകില്ലെന്ന് വരെ പറഞ്ഞിട്ടുണ്ട്. വോഗ് മാഗസീന്റെ ജര്‍മന്‍ എഡീഷന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ തുറന്ന് പറച്ചില്‍. തുടക്കത്തില്‍ എനിക്ക് പുരുഷത്വം കൂടുതലാണെന്നും തീരെ സെക്‌സിയല്ലെന്നും കണ്ടെത്തുകയായിരുന്നു. ആ ധാരണ തിരുത്തുന്നതിന് വേണ്ടി പ്ലേ ബോയ് മാഗസിന് വേണ്ടി അര്‍ധനഗ്നയായി ഫോട്ടോഷൂട്ട് ചെയ്യേണ്ടി വന്നു.
20 വര്‍ഷം മുന്‍പ് ഹോളിവുഡ് തീര്‍ത്തും സ്ത്രീ വിരുദ്ധമായിരുന്നു. എനിക്ക് പ്രായം തോന്നിക്കുമെന്നും അതിനാല്‍ എനിക്കൊപ്പം അഭിനയിക്കാനില്ലെന്നും എന്നെക്കാള്‍ മൂന്ന് വയസ് കൂടുതലുള്ള മെല്‍ ഗിബ്‌സണ്‍ പറഞ്ഞു. 1992 ല്‍ പുറത്തിറങ്ങിയ ബേസിക് ഇന്‍സ്റ്റിക്റ്റ് എന്ന ചിത്രത്തിലൂടെയാണ് ഷാരോണ്‍ സ്‌റ്റോണ്‍ ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് ഏറ്റവും സെക്സ്റ്റിസ്റ്റ് സ്റ്റാര്‍ എന്ന പദവിയില്‍ ഷാരോണ്‍ എത്തി.

എന്നാല്‍ ആ പദവി തനിക്ക് അഭിമാനം നല്‍കിയിട്ടില്ലെന്ന് സ്റ്റോണ്‍ പറയുന്നു. സ്ത്രീകള്‍ സെക്‌സിയാണെന്ന് കണ്ടെത്തിയാല്‍ വലിയ സന്തോഷമാണ്. എന്നാല്‍ പുരുഷന്മാര്‍ ലൈംഗിക പീഡകരായിരിക്കും. അവര്‍ക്ക് ഇഷ്ടമെന്ന് തോന്നുന്നതെല്ലാം അവര്‍ കൈയടക്കും. 1990 കളില്‍ ഇങ്ങനെയായിരുന്നു.
ഇറോട്ടിക് ത്രില്ലറുകളിലെ നടന്മാരുടെ ലൈംഗിക രംഗങ്ങള്‍ കണ്ട് പലരും ഐക്കോണിക്കെന്ന് വാഴത്തുന്നുണ്ട്. എന്നാല്‍ നായിക തന്റെ താല്‍പര്യ കുറവ് വ്യക്തമാക്കിയിട്ടും അത് ചര്‍ച്ചയാവുകയാണ്. അത്തരത്തിലുള്ള രംഗം അഭിനയിച്ച് കാണിക്കാന്‍ തന്നോട് അടുത്തിടെയും ആവശ്യപ്പെട്ടെന്നും അത് അവസാനിപ്പിക്കേണ്ട കാലമായില്ലേ എന്നും ഷാരോണ്‍ സ്‌റ്റോണ്‍ ചോദിക്കുന്നു.


Click it and Unblock the Notifications











