നഗ്നയാവാന്‍ സിയാനക്ക് തെല്ലുമില്ല ലജ്ജ
ഹോളിവുഡ് സുന്ദരി സിയാന മില്ലറുടെ ആരാധകര്‍ ത്രില്ലടിച്ചിരിക്കുകയാണ്. കാരണം സ്പഷ്ടം. ഹിപ്പി ഹിപ്പി ഷേക്ക് എന്ന പുതിയ ചിത്രത്തില്‍ മില്ലറുടെ പൂര്‍ണ നഗ്നത കൊതിതീരെ സ്ക്രീനില്‍ കാണാം.
പടിഞ്ഞാറേ ലണ്ടനിലെ ഒരു വനപ്രദേശത്ത് ഇക്കഴിഞ്ഞ ദിവസം മില്ലറുടെ നഗ്നരംഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. മില്ലറുടെ നഗ്നചിത്രങ്ങള്‍ തൊട്ടടുത്ത ദിവസം തന്നെ ഇന്റര്‍നെറ്റില്‍ നിറയുകയും ചെയ്തു.
നഗ്നരംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ മില്ലര്‍ക്ക് ലജ്ജ തീരെയില്ലായിരുന്നുവെന്ന് ഷൂട്ടിംഗ് കണ്ടവര്‍ ഒരേ സ്വരത്തില്‍ പറയുന്നു.
ലൂയി ഫെരിയര്‍ എന്ന നടിയുടെ വേഷമാണ് സിയാനയ്ക്ക് ഹിപ്പ് ഹിപ്പ് ഷേക്കില്‍. ഓസ് (Oz) എന്ന വിവാദമാസികയുടെ എഡിറ്റര്‍മാരില്‍ ഒരാളായ റിച്ചാര്‍ഡ് നെവില്ലെയുടെ കാമുകിയാണ് ലൂയി ഫെരിയര്‍.
സ്വവര്‍ഗരതി, സെന്‍സര്‍ഷിപ്പ്, ഗര്‍ഭഛിദ്രം, പൊലീസ് അതിക്രമം എന്നിവയെക്കുറിച്ച് ആക്ഷേപഹാസ്യരൂപേണ പ്രതികരിക്കുന്ന മാസികയാണ് ഓസ്.
ഓസിലെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ റിച്ചാര്‍ഡ് ജയിലിലാവുകയും തുടര്‍ന്ന് മോചിപ്പിക്കപ്പെടുകയും ചെയ്യുന്നു. സിലിയന്‍ മര്‍ഫിയാണ് റിച്ചാര്‍ഡിന്റെ വേഷം കൈകാര്യം ചെയ്യുന്നത്. 1960 കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രമാണ് ഹിപ് ഹിപ് ഷേക്ക്.


Click it and Unblock the Notifications











