»   » 75 കോടി മുടക്കി ഐവി ശശി ഹോളിവുഡ് സിനിമയൊരുക്കുന്നു!!

75 കോടി മുടക്കി ഐവി ശശി ഹോളിവുഡ് സിനിമയൊരുക്കുന്നു!!

Posted By:
Subscribe to Filmibeat Malayalam

പ്രമുഖ സംവിധായകന്‍ ഐ.വി ശശി ഹോളിവുഡ് സിനിമയൊരുക്കുന്നു. 75 കോടി മുടക്കിയാണത്രേ ഐ.വി ശശിയുടെ ഹോളിവുഡ് സിനിമയൊരുങ്ങുന്നത്. 1990 നടന്ന കുവൈറ്റ് യുദ്ധത്തെ ആസ്പദമാക്കിയാണ് ഐ.വി ശശിയുടെ ഹോളിവുഡ് സിനിമ. നിര്‍മാതാവ് സോഹന്‍ റോയിയുടെയും ഐ.വി ശശിയുടെയും കൂട്ടുക്കെട്ടിലാണ് പുതിയ ചിത്രം ഒരുങ്ങുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

999 എന്ന ചിത്രം ഒരുക്കിയ നിര്‍മാതാവാണ് സോഹന്‍ റോയ്. ഹോളിവുഡില്‍ ഒരുങ്ങുന്ന ചിത്രം ഒരു ഇന്ത്യന്‍ ഭാഷയിലുമിറക്കുമെന്നാണ് വിവരം. ചിത്രത്തിന്റെ പേരും താരങ്ങളെയും കുറിച്ചുള്ള കാര്യങ്ങളും പുറത്തുവിട്ടിട്ടില്ല. എന്നാല്‍, ഹോളിവുഡില്‍ നിന്നുള്ള താരങ്ങള്‍ തന്നെയായിരിക്കും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുക.

iv-sasi-bags-the-jc-daniel-award

ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായിട്ടില്ലെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. തിരക്കഥ പൂര്‍ത്തിയായാല്‍ ഹോളിവുഡ് സ്‌ക്രിപ്റ്റ് ഡോക്ടേഴ്‌സുമായി ചര്‍ച്ച ചെയ്യും. ഐ.വി ശശി ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇത്.

75 കോടി മുടക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് 2017ല്‍ ആരംഭിക്കാനാണ് ആലോചിക്കുന്നത്. 2018ഓടെ ചിത്രം പുറത്തിറക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

English summary
Technology geek Sohan Roy and acclaimed director I.V. Sasi have joined hands to make a hollywood film on the 1990 Kuwait war.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam