ഭീഷണിക്ക് മുമ്പില്‍ തോറ്റില്ല,ദ ഇന്റര്‍വ്യൂ റിലീസ് ചെയ്തു
ഭീഷണിക്കു മുന്‍പില്‍ തോല്‍ക്കില്ലെന്ന് തെളിയിച്ച് സോണി പിക്‌ച്ചേഴ്‌സിന്റെ ഹോളിവുഡ് സിനിമ ദ ഇന്റര്‍വ്യൂ തിയറ്ററുകളില്‍ എത്തി. ടിക്കറ്റ് വിറ്റു പോയത് നിമിഷം നേരം കൊണ്ടാണ്. സോണി പിക്‌ചേഴ്‌സിനെ ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ ആക്രമിച്ചത് വന്‍ വിവാദം ഉണ്ടാക്കിയിരുന്നു. സിനിമയുമായി ഇനി മുന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച സോണി പിക്‌ച്ചേഴ്‌സ് ശക്തമായ തിരിച്ചടിയാണ് കൊടുത്തത്.
നേതാവ് കിം ജോങ് യുന്നിനെക്കുറിച്ച് ഒരുക്കിയ ചിത്രം ആണ് റിലീസ് ചെയ്തത്. സിനിമ പിന്‍വലിച്ച് അബദ്ധം കാട്ടരുതെന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ വാക്കുകളായിരുന്നു സോണി പിക്‌ച്ചേഴ്‌സിന് കരുത്തേകിയത്. യുഎസിലെ തിരഞ്ഞെടുത്ത ഏതാനും തിയറ്ററുകളിലാണ് ദി ഇന്റര്‍വ്യൂ റിലീസ് ചെയ്തത്.

സേത് റോഗനും എവന്‍ ഗോല്‍ഡ്‌ബെര്‍ഗും ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനവും നിര്‍മ്മാണവും കൈകാര്യം ചെയ്തത്. ബ്രണ്ഡണ്‍ ട്രോസ്റ്റ് ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത്.
ഓണ്‍ലൈന്‍ ടിക്കറ്റ് ചൂടപ്പം പോലെയാണ് വിറ്റുപോയത്. നിറഞ്ഞ സദസ്സില്‍ തന്നെ ചിത്രം പ്രദര്‍ശിപ്പിച്ചു. കിം ജോങ് യുന്നിനെ വധിക്കാനായി സിഐഎ രണ്ടു പത്രപ്രവര്‍ത്തകരെ അയയ്ക്കുന്ന സാങ്കല്‍പ്പിക കഥ പറയുന്ന ചിത്രത്തില്‍ സേത് റോഗനും ജയിംസ് ഫ്രാങ്കോയുമാണു മുഖ്യവേഷങ്ങളില്‍ എത്തുന്നത്. 264 കോടി രൂപ മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മ്മിച്ചത്.


Click it and Unblock the Notifications











