»   » അമേരിക്കന്‍ റോക്ക് ബാന്‍ഡിന്റെ മേധാവി ആത്മഹത്യ ചെയ്തു, ആത്മഹത്യക്ക് പിന്നില്‍ ദുരുഹതയോ!

അമേരിക്കന്‍ റോക്ക് ബാന്‍ഡിന്റെ മേധാവി ആത്മഹത്യ ചെയ്തു, ആത്മഹത്യക്ക് പിന്നില്‍ ദുരുഹതയോ!

Posted By:
Subscribe to Filmibeat Malayalam

അമേരിക്കന്‍ റോക്ക് ബാന്‍ഡായ 'സൗണ്ട്ഗാര്‍ഡന്‍' ന്റെ മേധാവിയും മികച്ച ഗായകന്മാരിലെരാളായിരുന്ന ക്രിസ് കോണെല്‍ ആത്മഹത്യ ചെയ്തു. ഹോട്ടല്‍ റൂമില്‍ തുങ്ങി മരിച്ച നിലയിലായിരുന്നു താരത്തെ കണ്ടെത്തിയത്.

വെപ്പ് മീശ വെക്കാന്‍ മടി, മമ്മൂട്ടി താത്പര്യമില്ലാതെ അഭിനയിച്ച സിനിമയ്ക്ക് സംഭവിച്ചത് ?

സൗണ്ട്ഗാര്‍ഡന്റെ മേധാവിയായിരുന്ന ക്രിസ് കോണെലിനെ എം ജി എം ഗ്രാന്‍ഡ് ഹോട്ടലില്‍ ഒരു കസേരയില്‍ തുങ്ങി മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.

ക്രിസ് കോണെല്‍

ക്രിസ്റ്റഫര്‍ ജോണ്‍ ബോയല്‍ എന്നാണ് ക്രിസ് കോണെലിന്റെ യഥാര്‍ത്ഥ പേര്. 1964 ല്‍ ജനിച്ച അദ്ദേഹം അമേരിക്കന്‍ ഗായകനായും ഗിത്താറിസ്റ്റുമായി തിളങ്ങുകയായിരുന്നു.

സൗണ്ട്ഗാര്‍ഡന്റെ മേധാവി

അമേരിക്കന്‍ റോക്ക് ബാന്‍ഡായ സൗണ്ട്ഗാര്‍ഡന് രൂപം നല്‍കിയത് ക്രിസ് കോണെല്‍ ആയിരുന്നു. വാഷിംഗ് ഡണ്‍, സിയാറ്റിലിലാണ് സൗണ്ട്ഗാര്‍ഡന്റെ ഉത്ഭവം. ബാന്‍ഡ് ഹിറ്റായി മാറിയതോടെ ക്രിസും ലോക പ്രശസ്തനായി മാറുകയായിരുന്നു.

മരണ കാരണം

വെയ്ന്‍ കൗണ്ടി മെഡിക്കല്‍ എക്‌സാമിനര്‍ ഓഫീസറിന്റെ പരിശോധനയില്‍ തുങ്ങി കിടന്നതാണെന്നാണ് മരണ കാരണം എന്നായിരുന്നു. പരിശോധനയുടെ റിപ്പോര്‍ട്ട്് ഇനിയും പൂര്‍ത്തിയാവത്തതിനാല്‍ കൃത്യമായി ഒന്നും ഉറപ്പിക്കാനാവാത്ത സാഹചര്യമാണ്.

അപ്രതീക്ഷിത മരണത്തില്‍ പകച്ച് കുടുംബം

ക്രിസിന്റെ അപ്രതീക്ഷിത മരണത്തില്‍ പകച്ച് പോയിരിക്കുകയാണ് കുടുംബാംഗങ്ങള്‍.

സൗണ്ട്ഗാര്‍ഡന്റെ മികച്ച ഗായകന്‍

അമേരിക്കന്‍ റോക്ക് ബാന്‍ഡായ സൗണ്ട്ഗാര്‍ഡന്റെ മികച്ച ഗായകന്മാരിലൊരളായിരുന്നു ക്രിസ് കോണെല്‍. അദ്ദേഹം ലോക പ്രശസ്തനായി അറിയപ്പെടാന്‍ തുടങ്ങിയതും സൗണ്ട്ഗാര്‍ഡനിലുടെയായിരുന്നു.

English summary
'Soundgarden' singer Chris Cornell committed suicide by hanging

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam