ഇന്റര്‍നെറ്റില്‍ തരംഗമായി സ്പൈഡര്‍മാന്‍ ഇന്‍ ടു ദ സ്പൈഡര്‍ വേര്‍സ് ട്രെയിലര്‍! കാണൂ
ആനിമേഷന്‍ ചിത്രമായ സ്പൈഡര്‍മാന്‍ ഇന്‍ ടു ദ സ്പൈഡര്‍ വേര്‍സിന്റെ പുതിയ ട്രെയ്ലര്‍ പുറത്തിറങ്ങി. മാര്‍വല്‍ സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. സോണി പിക്‌ചേഴ്‌സ് ആനിമേഷന്‍സും കൊളംബിയ പിക്‌ചേഴ്‌സും മാര്‍വല്‍ സ്റ്റുഡിയോക്കൊപ്പം ചിത്രത്തിനായി പ്രവര്‍ത്തിച്ചിരുന്നു.
ചിത്രം ക്രിസ്തുമസിനാണ് തിയേറ്ററുകളിലെത്തുന്നത്. ബോബ് പെര്‍ഷ്യേറ്റി,പീറ്റര്‍ റാംസൈ, റോഡ്‌നി റോത്ത്മാന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഫില്‍ ലോര്‍ഡും സംവിധായകനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

ഡാനിയേല്‍ പെമ്പേര്‍ട്ടണ്‍ ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ എല്ലാം തന്നെ ലഭിക്കുന്നത്. പ്രധാനമായും കുട്ടികള്‍ക്കായി ഒരുക്കിയ ഒരു ചിത്രം കൂടിയാണ് സ്പൈഡര്‍മാന്‍ ഇന്‍ ടു ദ സ്പൈഡര്‍ വേര്‍സ് എന്ന ചിത്രം.
സ്‌പൈഡര്‍മാന്‍ സിരീസില്‍ മുന്‍പിറങ്ങിയ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. സ്‌പൈഡര്‍ മാന്‍ സീരീസ് സിനിമകള്‍ക്കു ലഭിച്ച അതേ സ്വീകാര്യത ഈ ആനിമേഷന്‍ സിനിമയ്ക്കും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകരുളളത്. ഒക്ടോബര്‍ 2ന് പുറത്തിറങ്ങിയ ട്രെയിലര്‍ ഇതുവരെ ഒന്നര ലക്ഷത്തിലധികം ആളുകളാണ് യൂടൂബില്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്.


Click it and Unblock the Notifications











