ആ പിണക്കം അവസാനിച്ചു, സ്‌പൈഡര്‍മാന്‍ ആരാധകര്‍ക്ക് ഇനി ആശ്വസിക്കാം! വൈകാതെ സ്‌പൈഡര്‍മാന്‍ എത്തും
സൂപ്പര്‍ ഹീറോ സിനിമകള്‍ക്ക് ലോകം മുഴുവന്‍ ആരാധകരുണ്ട്. മാര്‍വല്‍ ഒരുക്കുന്ന ഈ സിനിമകളില്‍ ജനപ്രീതി നേടിയ സ്‌പൈര്‍ഡര്‍മാന്‍ ചില പ്രശ്‌നങ്ങളില്‍ കൂടുങ്ങിയിരുന്നു. ഇപ്പോഴിതാ സ്‌പൈഡര്‍മാന്‍ തിരിച്ച് വരികയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് വന്നിരിക്കുന്നത്.
സോണി പിക്‌ചേഴ്‌സും മാര്‍വലും തമ്മിലുണ്ടായിരുന്ന പിണക്കം അവസാനിപ്പിച്ചതോടെയാണ് മാര്‍വലിന്റെ ഇനിയുള്ള അവഞ്ചേഴ്‌സ് പരമ്പരയില്‍ സ്‌പൈര്‍ഡര്‍മാന്റെ സാന്നിധ്യവും ഉണ്ടാവും. മാര്‍വലിന്റെ സ്‌പൈഡര്‍മാന്‍: ഹോം കമിങ് പരമ്പരയിലെ മൂന്നാമത്തെ ചിത്രവും ഇരുവരും ഒന്നിച്ചായിരിക്കും എത്തിക്കുന്നത്. ടോം ഹോളിണ്ട് സ്‌പൈഡര്‍മാനായി എത്തുന്ന ചിത്രം 2021 ജൂലൈ 16 ന് പുറത്തിറക്കാന്‍ പാകത്തിനാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു സിനിമകളുടെ ലാഭ വിഹിതം സംബന്ധിച്ച് തകര്‍ക്കും ഉണ്ടാവുന്നത്. ഇതോടെ സോണി പിക്‌ചേഴ്‌സും മാര്‍വലും തമ്മില്‍ വേര്‍പിരിഞ്ഞു. സോണിയ്ക്കായിരുന്നു സ്‌പൈഡര്‍മാനെ ഉപയോഗിക്കാനുള്ള അവകാശം. ഇതോടെ അവഞ്ചേഴ്‌സ് അടക്കമുള്ള മാര്‍വല്‍ സിനിമകളില്‍ നിന്നും സ്‌പൈര്‍ഡര്‍മാന്‍ ഒഴിവാക്കപ്പെട്ടു. സ്‌പൈഡര്‍മാന്‍ ഇല്ലാത്തതില്‍ ആരാധകരും നിരാശയിലായിരുന്നു.


Click it and Unblock the Notifications











