സ്റ്റാര്‍ വാര്‍സ് താരം പീറ്റര്‍ മെയ്ഹ്യൂ അന്തരിച്ചു

By Midhun Raj

സ്റ്റാര്‍ വാര്‍സ് സിനിമകളിലൂടെ ശ്രദ്ധേയനായ നടന്‍ പീറ്റര്‍ മെയ്ഹ്യൂ അന്തരിച്ചു. 74ാം വയസിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ കുടുംബമാണ് ഇക്കാര്യം അറിയിച്ചിരുന്നത്. സ്റ്റാര്‍ വാര്‍സ് സീരിസില്‍ വുക്കീ വാരിയര്‍ ച്വൊബേക്ക എന്ന കഥാപാത്രത്തിലൂടെയായിരുന്നു പീറ്റര്‍ മെയ്ഹ്യൂ ശ്രദ്ധേയനായത്. ലോകമെമ്പാടുമായി നിരവധി ആരാധകരുളള താരം കൂടിയാണ് പീറ്റര്‍.

peter mayhew

1977ല്‍ പുറത്തിറങ്ങിയ സ്റ്റാര്‍ വാര്‍സ് സീരിസിലൂടെയാണ് പീറ്റര്‍ മെയ്ഹ്യൂ സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നത്. തുടര്‍ന്ന് സ്റ്റാര്‍ വാര്‍സിന്റെതായി പുറത്തിറങ്ങിയ മിക്ക ഭാഗങ്ങളിലും അദ്ദേഹവും അഭിനയിച്ചിരുന്നു. 2015ല്‍ പുറത്തിറങ്ങിയ ദ ഫോര്‍സ് അവൈക്ക്‌നസ് എന്ന ചിത്രത്തിലും പീറ്റര്‍ മെയ്ഹ്യൂ അഭിനയിച്ചിരുന്നു.

സിനിമകള്‍ക്കു പുറമെ നിരവധി ടെലിവിഷന്‍ പരമ്പരകളിലും അദ്ദേഹം വേഷമിട്ടിരുന്നു. സ്റ്റാര്‍ വാര്‍സ്, ദ എംപെയര്‍ സ്‌ട്രെെക്ക്‌സ് ബാക്ക്, റിട്ടേണ്‍ ഓഫ് ദ ജെഡി, റിവെഞ്ച് ഓഫ് സിത്, ദ ഫോര്‍സ് അവൈക്ക്‌നസ് തുടങ്ങിയവയാണ് പീറ്റര്‍ മെയ്ഹ്യൂ വേഷമിട്ട പ്രധാന സ്റ്റാര്‍ വാര്‍സ് സിനിമകള്‍. എപ്രില്‍ 30ന് ടെക്‌സാസില്‍ അന്തരിച്ച ഇദ്ദേഹത്തിന്റ മരണവിവരം പീറ്ററിന്റെ തന്നെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കുടുംബം അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X