ഇന്ത്യാനാ ജോണ്‍സ് അഞ്ചാം ഭാഗത്തില്‍ നിന്നും സ്റ്റീവന്‍ സപീല്‍ബര്‍ഗ് പിന്മാറി

By Midhun Raj

ഹോളിവുഡ് സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇന്ത്യാനാ ജോണ്‍സ് 5. പരമ്പരയിലെ നാല് ഭാഗങ്ങളും ഒരുക്കിയത് പ്രശസ്ത സംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് ആയിരുന്നു. ഇന്ത്യാന ജോണ്‍സിന്റെ അഞ്ചാം ഭാഗത്തില്‍ നിന്നും സംവിധായകന്‍ പിന്മാറിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. സ്പീല്‍ബര്‍ഗിന് പകരം ലോഗന്‍, ഫോര്‍ഡ് v/s ഫെരാരി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ജെയിംസ് മംഗോള്‍ഡ് സംവിധായകനായി എത്തുമെന്നാണ് അറിയുന്നത്.

indiana jones,

യുവസംവിധായകരില്‍ ഒരാള്‍ ചിത്രം ഏറ്റെടുത്താല്‍ കൂടുതല്‍ നന്നാവുമെന്ന
തോന്നലിലാണ് സ്പീല്‍ബര്‍ഗ് പിന്മാറിയതെന്ന് അറിയുന്നു. ഹാരിസണ്‍ ഫോര്‍ഡ് തന്നെ ഇന്ത്യാന ജോണ്‍സായി എത്തുന്ന സിനിമ 2019ല്‍ റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പിന്നീട് റിലീസ് ഡേറ്റുകള്‍ മാറിമാറി വന്നു. ഇപ്പോള്‍ 2021 ജൂലായ് 9 ആണ് റിലീസ് ഡേറ്റായി പ്രഖ്യാപിച്ചിരിക്കുന്നത്.

സമ്മര്‍ സീസണിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. വാള്‍ഡ് ഡിസ്‌നി സ്റ്റുഡിയോസാണ് സിനിമ നിര്‍മ്മിക്കുന്നത്. 1981ല്‍ പുറത്തിറങ്ങിയ റൈഡേഴ്‌സ് ഓഫ് ദി ലോസ്റ്റ് ആര്‍ക്കാണ് ഈ പരമ്പരയിലെ ആദ്യ ചിത്രം. 1984ല്‍ ഇന്ത്യാന ജോണ്‍സ് ആന്‍ഡ് ദി ടെമ്പിള്‍ ഓഫ് ഡൂം, 1989ല്‍ ഇന്ത്യാനാ ജോണ്‍സ് ആന്‍ഡ് ദി ലാസ്റ്റ് ക്രൂസേഡ്, 2008ല്‍ ഇന്ത്യാന ജോണ്‍സ് ആന്‍ഡ് ദി കിങ്ങ്ഡം ഓഫ് ദി ക്രിസ്റ്റല്‍ സ്‌കള്‍ എന്നിവയും പുറത്തിറങ്ങി. ഈ പരമ്പരയില്‍ അവസാനം പുറത്തിറങ്ങിയ ചിത്രം 200 കോടി ഡോളറാണ് ബോക്‌സോഫീസില്‍ നിന്നും നേടിയത്.

More from Filmibeat

Read more about: indiana jones steven spielberg
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X