ഞാൻ പോൺസ്റ്റാർ തന്നെയാണ്, അതിൽ അച്ഛന് പരാതിയില്ല, തുറന്ന് പറഞ്ഞ് സ്പീല്‍ബര്‍ഗിന്റെ മകള്‍

ഹോളിവുഡ് കോളങ്ങളിൽ വൈറലാകുന്നത് ഹോളിവുഡ് സംവിധായകൻ സ്റ്റീവൻ സ്പീൽബർഗിന്റെ മകളെ കുറിച്ചാണ്. സ്പിൽ ബർഗിന്റെ ദത്ത് പുത്രിയാണ് മിഖേല . താൻ ഒരു പോൺസ്റ്റാറാണന്ന് ഈ അടുത്ത കാലത്തായിരുന്നു മിഖേല വെളിപ്പെടുത്തിയത്. ഇത് ഹോളിവുഡ് കോളങ്ങളിൽ വലിയ ചർച്ചയുമായിരുന്നു.

താൻ ഒരു പോൺസ്റ്റാറയതിൽ അച്ഛനോ മറ്റുള്ളവർക്കോ യാതൊരുവിധ പരാതിയുമില്ല. ഈ അടുത്തിടെയാണ് എല്ലാവരോടും ഇതിനെ കുറിച്ച് പറഞ്ഞത്. അവരെല്ലാം തന്റെ ഇഷ്ടത്തിന് പൂർണ്ണ പിന്തുണയാണ് നൽകുന്നതെന്നും മിഖേല പറഞ്ഞു. ഇപ്പോഴിത തന്റെ പോൺ കരിയറിനെ കുറിച്ചും കുട്ടിക്കാലത്ത് നേരിട്ട ലൈംഗികതിക്രമത്തെ കുറിച്ചും താരം വെളിപ്പെടുത്തുകയാണ്.

 ആരേയും  വേദനപ്പിക്കാനല്ല

ആരേയും വേദനിപ്പിക്കാൻ വേണ്ടിയല്ല താൻ പോൺ കരിയർ തിരഞ്ഞെടുത്തത്. എന്റെ വീട്ടികാർക്ക് പ്രധാനം എന്റെ സുരക്ഷിതത്വം മാത്രമാണ്. തന്റെ താൽപര്യത്തെ കുറിച്ച് പറഞ്ഞപ്പോൾ അവർ പൂർണ്ണ പിന്തുണ നൽകുകയായിരുന്നെന്നും മിഖേല പറഞ്ഞു. ഈ ജോലി തിരഞ്ഞെടുക്കാൻ കാരണം ശരീരത്തിൽ നിന്ന് വരുമാനം ഉണ്ടാക്കാമെന്ന് കണ്ടെത്താൻ വേണ്ടിയാണെന്നും താരം കൂട്ടിച്ചേർത്തു.

 സംത്യപ്തയായിരുന്നില്ല

പോൺ കരിയർ തിരഞ്ഞെടുക്കുന്നതിനും മുൻപ് പരമ്പരാഗത ജോലികൾ പലതും ചെയ്തു നോക്കിയിരുന്നു. എന്നാൽ തനിയ്ക്ക് സംതൃപ്തി ലഭിച്ചിരുന്നില്ല. എന്നാൽ പുതിയ ജോലി തനിയ്ക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. കുട്ടിക്കാലത്ത് താൻ പല പ്രാവശ്യം ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ട്. അതെല്ലാം തന്നെ മാനസികമായി തളർത്തിയിരുന്നു. എന്നാൽ അതിന് കാരണക്കാർ തന്റെ വീട്ടുകാരോ അടുത്ത സുഹൃത്തുക്കളോ ആയിരുന്നില്ല.

 കാമുകനെ  വഞ്ചിക്കുക


സ്വയം നിർമ്മിക്കുന്ന സോളോ വീഡിയോകളിൽ മാത്രമാണ് മിഖേല അഭിനയിക്കുന്നത്. മറ്റൊരാൾക്കൊപ്പവും അഭിനയിക്കുവാൻ തനിയ്ക്ക് താൽ പര്യമില്ലെന്നും മിഖേല പറയുന്നു. ഇതിന് കാരണം തന്റെ കാമുകനാണ്. നാൽപ്പൊന്ന് കാരനായ ചക് പാങ്കോയെ വഞ്ചിക്കാൻ തനിയ്ക്ക് ആകില്ല. സാമ്പത്തിക കാര്യങ്ങൾക്കായി തന്റെ മാതാപിതാക്കളെ ബുദ്ധിമുട്ടിക്കാൻ താൽപര്യമില്ലാത്തത് കൊണ്ടാണ് ഇഷ്ടമുളള മേഖലയായ പോൺ കരിയർ തിരഞ്ഞെടുത്തത്. ഇപ്പോൾ ജീവിതത്തിൽ മറ്റൊന്നിനെ കുറിച്ചും ചിന്തിക്കുന്നില്ലെന്നും താരം പറയുന്നു.

 മാതാപിതാക്കൾക്ക്  അഭിമാനം

തന്നെ വളർത്തിയതോർത്ത് മാതാപിതാക്കൾ ഏറെ അഭിമാനിക്കുമെന്നും മിഖേല പറയുന്നു. തന്റെ സഹോദരങ്ങളിൽ പലരും അച്ഛന്റെ സിനിമയിൽ മുഖം കാണിച്ചുവെങ്കിലും തനിയ്ക്ക് ആ വഴിയേ പോകാൻ താൽപര്യമില്ല. അച്ഛനാണ് ജീവിതത്തിൽ ഏറ്റവും കൂടുതൽ മനസ്സിലാക്കിയ വ്യക്തി. തന്റെ സര്‍ഗാത്മകശേഷിയും വ്യക്തിത്വവും വളര്‍ത്തുന്നതില്‍ അച്ഛന്‍ വഹിച്ച പങ്ക് വലുതാണ്. കുടുംബത്തെ താൻ അത്രയധികം സ്നേഹിക്കുന്നുണ്ടെന്നും മിഖേല പറയുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X