twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജിംനാസ്റ്റിക് റിങ്ങിൽ തല കീഴായി തൂങ്ങി കിടന്ന് സുസ്മിത സെൻ!! ഇതാണോ സൗന്ദര്യത്തിന്റെ രഹസ്യം

    |

    സൗന്ദര്യ- ശരീര സംരക്ഷണത്തിന്റെ കാര്യത്തിൽ ബോളിവുഡ് താരങ്ങൾ വിട്ട് വീഴ്ച കാണിക്കാറില്ല. എന്തൊക്കെ സംഭവിച്ചാലും ജിമ്മ് മുടക്കാറില്ല. ഇവരുടെ വ്യായാമ മുറകൾ പലപ്പോഴും പ്രേക്ഷകരെ അത്ഭുതപ്പെടുത്താറുണ്ട്. ഇത്തരത്തിൽ പ്രേക്ഷകരെ ഞെട്ടിപ്പിച്ച താരമാണ് മുൻ ലോകസുന്ദരി സുസ്മിത സെൻ. ഫിറ്റ്നസിന്റെ കാര്യത്തിൽ താരം വിട്ട് വീഴ്ചയും കാണിക്കാറില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ വർക്കൗട്ട് വീഡിയോയണ്.

    sushmitha sen

    <strong>ആണുങ്ങളോടായാലും പെണ്ണുങ്ങളോടായാലും പെരുമാറ്റം കൈവിട്ട് പോകാറുണ്ട്, മീടുവിനെ കുറിച്ച് അലൻസിയർ</strong>ആണുങ്ങളോടായാലും പെണ്ണുങ്ങളോടായാലും പെരുമാറ്റം കൈവിട്ട് പോകാറുണ്ട്, മീടുവിനെ കുറിച്ച് അലൻസിയർ

    ജിംനാസ്റ്റിക് റിങ്ങിൽ തൂങ്ങി കിടന്ന് ശരീരം ഉയർത്തുകയും താഴ്ത്തുകയും തലകീഴായി നിൽക്കുന്നതിന്റേയും വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സുസ്മിത തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഈ വീഡിയോ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ചിറകുണ്ടായാൽ മാത്രം പോരാ , നിങ്ങൾ അവയെ പറക്കാൻ പരിശീലിപ്പക്കണം എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.സമൂഹമാധ്യമങ്ങളിൽ സജീവ സന്നിധ്യമാണ് സുസ്മിത. മക്കളോടൊപ്പമുളള ചിത്രങ്ങളും വീഡിയോയും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്.

    <strong>ആദ്യം ദേഷ്യം വന്നു പിന്നെ ചിരിയാണ് തോന്നിയത്, ട്രോൾ ആക്രമണത്തെ കുറിച്ച് ലിച്ചി</strong>ആദ്യം ദേഷ്യം വന്നു പിന്നെ ചിരിയാണ് തോന്നിയത്, ട്രോൾ ആക്രമണത്തെ കുറിച്ച് ലിച്ചി

    18ാം വയസ്സിൽ ലോകസുന്ദരി പട്ടം നേടിയപ്പോൾ സുസ്മിത നടത്തിയ പ്രഖ്യാപനമാണ് സിംഗിൾ മദർ. അച്ഛൻ അമ്മമാർ ഉപേക്ഷിച്ച കുഞ്ഞുങ്ങളെ എടുത്തു വളർത്തുമെന്ന് വാക്ക് താരം പാലിക്കുകയും ചെയ്തിരുന്നു. 2001ൽ സുസ്മിത റിനിയെ ദത്തെടുക്കുകയായിരുന്നു. പിന്നീട് 2010 ൽ രണ്ടാമത്തെ മകളായ ആലിഷയേയും ദത്തെടുത്തു. ഇപ്പോൾ മക്കളുമായി സന്തോഷമായി ജീവിക്കുകയാണ്

    English summary
    Sushmita Sen Fly Share Gymnastic Video
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X