സില്‍വസ്റ്റര്‍ സ്റ്റാലന്‍ ഇന്ത്യയിലേക്ക് വരുന്നു
ചെന്നൈ: ഹോളിവുഡ് ഹീറോ അര്‍ണോള്‍ഡ് ഷ്വാസ്‌നെഗ്ഗര്‍ക്ക് പിന്നാലെ മറ്റൊരു സൂപ്പര്‍ താരം സില്‍വസ്റ്റര്‍ സ്റ്റാലനും ഇന്ത്യയിലേത്തുന്നതായി റിപ്പോര്‍ട്ട്. ഐ എന്ന സിനിമയുടെ ഹിന്ദി ഓഡിയോ റിലീസിനായാണ് സ്റ്റാലന്‍ ഇന്ത്യയിലേക്ക് വരുന്നതെന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ട്. തമിഴ് പതിപ്പിന്റെ ഓഡിയോ റിലീസിനായാണ് അര്‍ണോള്‍ഡ് ചെന്നൈയിലെത്തിയത്.
ഇന്ത്യയില്‍ ഇന്നേവരെ നിര്‍മ്മിച്ചതില്‍വെച്ച് ഏറ്റവും മുതല്‍മുടക്കുള്ള സിനിമ എന്നവകാശപ്പെടുന്ന ഐ ദീപാവലിക്കാണ് റിലീസ് ചെയ്യുന്നത്. ഏകദേശം രണ്ടുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ ചിത്രം റിലീസിനു മന്‍പ് തന്നെ വന്‍ വാര്‍ത്താ പ്രാധാന്യം നേടിയെടുത്തു കഴിഞ്ഞു. ഓസ്‌കര്‍ രവിചന്ദ്രനാണ് ചിത്രത്തിന്റെ നിര്‍മാണം.

സിനിമയുടെ തെലുങ്ക് പതിപ്പിനായുള്ള ഓഡിയോ റിലീസിംഗിനായി എത്തുന്നത് ഹോളിവുഡിലെ കോമഡി ആക്ഷന്‍ ഹീറോ ജാക്കിച്ചാന്‍ ആണെന്നും റിപ്പോര്‍ട്ടുണ്ട്. ഹോളിവുഡ് ജനകീയ താരങ്ങളെ കൂട്ടത്തോടെ ഇന്ത്യയിലെത്തിച്ച് സിനിമയ്ക്ക് ആഗോള ശ്രദ്ധ നേടുകയാണ് അണിയറക്കാരുടെ ലക്ഷ്യം.
സിനിമയ്ക്കുവേണ്ടി അടിമുടി മാറിയ വിക്രം ആണ് ചിത്രത്തിലെ നായകന്‍. ആമി ജാക്‌സണ്‍ നായികയാകുന്ന ചിത്രത്തില്‍ സുരേഷ് ഗോപി അടക്കം വമ്പന്‍ താരനിര അണിനിരക്കുന്നുണ്ട്. നാലോളം വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് വിക്രം സിനിമയില്‍ വേഷമിടുന്നത്. എ ആര്‍ റഹ്മാന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. മേക്കപ്പ് അടക്കം സിനിമയുടെ പിന്നണിയില്‍ ഹോളിവുഡില്‍ സാന്നിദ്ധ്യം അറിയിച്ചവരാണ്.


Click it and Unblock the Notifications