»   » ബോളിവുഡിന്റെ ക്ഷണം സ്റ്റാലിന്‍ നിരസിച്ചു

ബോളിവുഡിന്റെ ക്ഷണം സ്റ്റാലിന്‍ നിരസിച്ചു

Posted By:
Subscribe to Filmibeat Malayalam

ഹോളിവുഡിന്റെ ആക്ഷന്‍ താരം സില്‍വസ്റ്റര്‍ സ്റ്റാലിന്‍ രണ്ടാമതും ബോളിവുഡിലെത്തുന്നുവെന്നതായിരുന്നു കുറച്ചുനാളുകളായി ചലച്ചിത്രലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തകളിലൊന്ന്. ആക്ഷന്‍ രാജാവിന്റെ പ്രകടനം വീണ്ടുമൊരു ബോളിവുഡ് ചിത്രത്തില്‍ കാണാമെന്ന് ആരാധകരെല്ലാം പ്രതീക്ഷിച്ചു. എന്നാല്‍ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കിക്കൊണ്ട് സ്റ്റാലിന്‍ ബോളിവുഡിന്റെ ക്ഷണം നിരസിച്ചിരിക്കുകയാണ്.

ഡേറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണമാണത്രേ സ്റ്റാലിന്‍ ബോളിവുഡ് ചിത്രം വേണ്ടെന്ന് വച്ചത്. വന്‍ബജറ്റില്‍ ഒരുങ്ങുന്ന ഒരു ആക്ഷന്‍ ചിത്രത്തിലേയ്ക്ക് വേണ്ടിയായിരുന്നു അണിയറക്കാര്‍ സ്റ്റാലിനെ ക്ഷണിച്ചത്. എന്നാല്‍ തന്റെ പുതിയ ചിത്രമായ എസ്‌കേപ് പ്ലാനിന്റെ റിലീസുമായി ബന്ധപ്പട്ട് താരം ഇപ്പോള്‍ തിരക്കിലാണ്.

Sylvester Stallone

2009ല്‍ പുറത്തിറങ്ങിയ കംബത്ത് ഇഷ്‌ക് എന്ന ചിത്രത്തില്‍ സ്റ്റാലിന്‍ അഭിനയിച്ചിരുന്നു. അക്ഷയ് കുമാറും കരീന കപൂറും പ്രധാനവേഷത്തിലെത്തിയ ചിത്രമായിരുന്നു ഇത്.

സ്റ്റാലിനൊപ്പം അര്‍നോള്‍ഡ് ഷ്വാസ്‌നഗറും വേഷമിടുന്ന എസ്‌കേപ്പ് പ്ലാന്‍ ഇന്ത്യയില്‍ വിതരണത്തിനെത്തിക്കുന്നത് പിവിആര്‍ പിക്‌ചേഴ്‌സ് ആണ്. ചിത്രം ഓക്ടോബര്‍ 25നാണ് റിലീസ് ചെയ്യുന്നത്.

English summary
Hollywood action hero Sylvester Stallone was reportedly offered an action role in an upcoming Bollywood film but he refused the project.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam