ഹോളിവുഡ് ചിത്രം ടെര്‍മിനേറ്റര്‍ ഡാര്‍ക് ഫേറ്റിന്റെ ട്രെയ്ലര്‍! അതിഥി വേഷത്തില്‍ ആര്‍ണോള്‍ഡും! കാണൂ
ഹോളിവുഡ് സിനിമാ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിലൊന്നാണ് ടെര്‍മിനേറ്റര്‍ സീരിസ്. ടെര്‍മിനേറ്റര്‍ ഫ്രാഞ്ചൈസിയിലെ ആറാമത്തെ സിനിമയാണ് ടെര്‍മിനേറ്റര്‍ ഡാര്‍ക്ക് ഫേറ്റ്. സിനിമയുടെ കിടിലന്‍ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളാണ് സിനിമയുടെ ട്രെയിലറില്‍ അണിയറക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ടെര്‍മിനേറ്ററായി ലോകമമ്പൊടുമുളള പ്രേക്ഷകരുടെ മനസ് കീഴടക്കിയ ആര്‍ണോള്‍ഡ് ഷ്വാര്‍സ്‌നെഗറും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ടിം മെല്ലറാണ് ബിഗ് ബഡ്ജറ്റ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഡെഡ്പൂളിന് ശേഷം ടിം മില്ലര്‍ സംവിധാനം ചെയ്ത സിനിമ കൂടിയാണിത്. ലിന്‍ഡ ഹാമില്‍ടണ്‍, മക്കെന്‍സി ഡേവിഡ്, ഗബ്രിയല്‍ ലുന, നതാലിയ തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ടെര്‍മിനേറ്ററിന്റെ ആദ്യ രണ്ട് ഭാഗങ്ങള്‍ സംവിധാനം ചെയ്ത ജെയിംസ് കാമറൂണ്‍ ഇത്തവണ സഹ നിര്‍മ്മാതാവിന്റെ റോളിലാണ് എത്തുന്നത്. നവംബര്‍ ഒന്നിനാണ് ടെര്‍മിനേറ്റര്‍ ഡാര്‍ക്ക് ഫേറ്റ് ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications











