പേടിപ്പെടുത്തുന്ന ടെര്‍മിനേറ്റര്‍ പോസ്റ്റര്‍ ഇറങ്ങി
പേടിയാകുന്നു അല്ലേ പോസ്റ്റര്‍ കണ്ടിട്ട്. പോസ്റ്റര്‍ തന്നെ ഈ ചിത്രത്തിന്റെ കഥ പറയുന്നുണ്ട്. ടെര്‍മിനേറ്റര്‍ അഞ്ചാം ഭാഗം ആണ് ഇനി പുറത്തിറങ്ങുന്നത്. അഞ്ചാം ഭാഗത്തിന് ടെര്‍മിനേറ്റര്‍ ജെനസിസ് എന്ന് ആണ് പേരിട്ടിരിക്കുന്നത്. യുവതലമുറയെ ഹരം കൊള്ളിക്കാന്‍ ഇപ്പോള്‍ ഇത്തരം പോസ്റ്റര്‍ തന്നെ വേണം. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ആണ് പുറത്തിറങ്ങിയിരിക്കുന്നത്.
അര്‍ണോള്‍ഡ് ഷ്വാസ്‌നഗര്‍ ആണ് ചിത്രത്തിലെ സ്‌റ്റൈലന്‍ ഹീറോ ആയി എത്തുന്നത്. പ്രേക്ഷകരെ ആകാംഷയുടെ മുള്‍ മുനയില്‍ നിര്‍ത്തുന്ന ട്വിസ്റ്റുകള്‍ നിറച്ചാണ് കഥ ഒരുക്കിയിരിക്കുന്നത്. അലന്‍ ടെയ്‌ലര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ജെയിംസ് കാമറോണ്‍, ഗാലെ അന്ന ഹാര്‍ഡ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

അലന്‍ ടെയ്‌ലറിന്റെ കിടു ചിത്രം ആയിരുന്നു തോര്‍ ദ ഡാര്‍ക് വേള്‍ഡ്. അതിനുശേഷം ആണ് അലന്‍ ടെര്‍മിനേറ്റര്‍ ജെനസിസ് ഒരുക്കിയത്.ആരോണ്‍ വില്യംസണ്‍ ആണ് ഇതില്‍ നായകന്റെ വില്ലനായി എത്തുന്നത്. എമിലിയാ ക്ലാര്‍ക്ക്, ജെയ് കോര്‍ട്ടേണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.
കഴിഞ്ഞ കാലവും ഇനി വരാനിരിക്കുന്ന ഭാവി കാലവും ഒന്നിച്ചു പറയുന്ന ചിത്രം കൂടി ആണ് ടെര്‍മിനേറ്റര്‍ ജെനസിസ്. ടെര്‍മിനേറ്റര്‍ ജെനസിസ് അടുത്ത വര്‍ഷം ജൂലൈയില്‍ തിയറ്ററുകളില്‍ എത്തും.


Click it and Unblock the Notifications











