ആക്ഷന്‍ ത്രില്ലര്‍ ടെര്‍മിനേറ്റര്‍ ജെനസിസ് ട്രെയിലര്‍ എത്തി
ടെര്‍മിനേറ്റര്‍ ജെനസിസിന്റെ പോസ്റ്റര്‍ കണ്ട് ഞെട്ടിയിരിക്കുന്നതിനു പിന്നാലെ ചിത്രത്തിന്റെ തകര്‍പ്പന്‍ ട്രെയിലറും പുറത്തിറങ്ങി. പ്രേക്ഷകരെ ആകാംഷയുടെ മുള്‍ മുനയില്‍ നിര്‍ത്തുന്ന ട്വിസ്റ്റുകള്‍ നിറച്ചാണ് കഥ ഒരുക്കിയിരിക്കുന്നത്. ഈ ട്രെയിലര്‍ കാണുമ്പോഴും അത്തരം ട്വിസ്റ്റുകള്‍ കാണാം. ടെര്‍മിനേറ്റര്‍ അഞ്ചാം ഭാഗം ആണ് വിധായകന്‍ അലന്‍ ടെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്.

യുവതലമുറയെ ഹരം കൊള്ളിക്കാന്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. അര്‍ണോള്‍ഡ് ഷ്വാസ്‌നഗര്‍ ആണ് ചിത്രത്തിലെ സ്‌റ്റൈലന്‍ ഹീറോ ആയി എത്തുന്നത്. ജെയിംസ് കാമറോണ്‍, ഗാലെ അന്ന ഹാര്‍ഡ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.
ആരോണ്‍ വില്യംസണ്‍ ആണ് ഇതില്‍ നായകന്റെ വില്ലനായി എത്തുന്നത്. എമിലിയാ ക്ലാര്‍ക്ക്, ജെയ് കോര്‍ട്ടേണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. തോര്‍ ദ ഡാര്‍ക് വേള്‍ഡ് എന്ന ഹിറ്റ് ചിത്രത്തിനുശേഷം ആണ് അലന്‍ ടെയ്‌ലര്‍ ടെര്‍മിനേറ്റര്‍ അഞ്ചാം ഭാഗവുമായി രംഗത്തു വന്നത്. ടര്‍മിനേറ്റര്‍ ജെനസിസ് അടുത്ത വര്‍ഷം ജൂലൈയില്‍ തിയറ്ററുകളില്‍ എത്തും.


Click it and Unblock the Notifications











