ധൈര്യമുള്ളവര്‍ ഈ വീഡിയോ കണ്ടാല്‍ മതി, പ്രേക്ഷകരെ വിറപ്പിക്കാന്‍ കണ്‍ജറിങ് ടു എത്തുന്നു
പ്രേക്ഷകര്‍ ഞെട്ടി വിറച്ചു കൊണ്ട് കണ്ട ചിത്രമായിരുന്നു 2013ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ഹൊറര്‍ ചിത്രം 'ദി കണ്‍ജറിങ്'. ഈ ചിത്രം കണ്ട് പേടിക്കാത്തവര്‍ ആരുമുണ്ടാകില്ല. ഒരിക്കല്‍ കണ്ടവര്‍ പോലും വീണ്ടും കാണാന്‍ പേടിച്ചുവെന്നായിരുന്നു ചിത്രത്തിനു പുറകില്‍ വന്ന വാര്‍ത്തകള്‍. എന്നാല്‍, വീണ്ടും പേടിപ്പെടുത്തുന്ന രംഗങ്ങളുമായി കണ്‍ജറിങ് എത്തുകയാണ്.
കണ്‍ജറിങ് ടുവിന്റെ ട്രെയിലര്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. ട്രെയിലര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകര്‍. ജയിംസ് വാന്‍ തന്നെയാണ് കണ്‍ജറിങിന്റെ രണ്ടാം ഭാഗവും സംവിധാനം ചെയ്തിരിക്കുന്നത്. ദി കണ്‍ജറിങ്: ദി എന്‍ഫീല്‍ഡ് പോള്‍ട്ടെര്‍ഗെയ്‌സ്റ്റ് എന്നാണ് ചിത്രത്തിന്റെ പേര്.

ഈ വര്‍ഷം തന്നെ ചിത്രം തിയറ്ററില്‍ എത്തുന്നതാണ്. ദി കണ്‍ജറിങ് എന്ന ഹൊറര്‍ ത്രില്ലര്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു. പുതിയ ചിത്രവും ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്. വെര ഫാര്‍മിഗ, പാട്രിക് വില്‍സണ്‍, സൈമണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.


Click it and Unblock the Notifications