ഹെയ്റ്റ്ഫുള്‍ എയ്റ്റിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി
ഹോളിവുഡ് ക്ലാസിക് സംവിധായകന്‍ ക്വിന്റണ്‍ ടറന്റീനോയുടെ പുതിയ ചിത്രം ഹെയ്റ്റ്ഫുള്‍ എയ്റ്റിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ടറന്റീനോയുടെ എട്ടാമത്തെ ചിത്രമാണ് ഹേറ്റ്ഫുള്‍ എയ്റ്റ്.
സാമുവല്‍ എല്‍ ജാക്‌സണ്‍, കര്‍ട്ട് റസ്സല്‍, ജെന്നിഫര്‍ ജേസണ്‍ ലെയ്ഗ് എന്നിവരാണ് ചിത്രത്തില്‍ വേഷമിടുന്നത്. ചിത്രം 70എംഎം ഫോര്‍മാറ്റില്‍ ക്രിസ്മസിനും ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ജനുവരി എട്ടിനും പ്രദര്‍ശനത്തിനെത്തും.

അമേരിക്കന്‍ സിവില്‍ വാറിന് വര്‍ഷങ്ങള്‍ക്ക് ശേഷം എട്ട് അപരിചിതര്‍ കണ്ടുമുട്ടുമ്പോഴുള്ള സംഭവങ്ങളാണ് സിനിമയുടെ പശ്ചാത്തലം എന്നാണ് റിപ്പോര്‍ട്ടുകള്‍ .പലകാരണങ്ങള്‍ കൊണ്ടും ഒരിക്കല്‍ ടരന്റീനോ ഉപേക്ഷിച്ച പ്രാജക്ടായിരുന്നു ഹെയ്റ്റ്ഫുള്‍ എയ്റ്റ്.
റിസര്‍വോയര്‍ ഡോഗ്‌സ്, പള്‍പ്പ് ഫിക്ഷന്‍,കില്‍ബില്‍,ഡെത്ത് പ്രൂഫ്, ഇന്‍ഗ്‌ളോറിയസ് ബാസ്റ്റാര്‍ഡ്‌സ്,ജാംഗോ അണ്‍ചെയിന്‍ഡ് എന്നിവയാണ് ടരന്റീനോയുടെ പ്രധാന ചിത്രങ്ങള്‍.


Click it and Unblock the Notifications