»   »  ഈ കന്യാസ്ത്രീ പ്രേക്ഷകരെ വെറുതെ വിടില്ല!! ഭയപ്പെടുത്തി 'ദി നൺ', വീഡിയോ കാണൂ...

ഈ കന്യാസ്ത്രീ പ്രേക്ഷകരെ വെറുതെ വിടില്ല!! ഭയപ്പെടുത്തി 'ദി നൺ', വീഡിയോ കാണൂ...

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ഹൊറർ സിനിമകൾക്ക് പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഭാഷാഭേദമന്യേ എല്ലാ ജനങ്ങളും ഹൊറർ സിനിമകൾ കാണാറുണ്ട്. അതിനൊരുദാഹരണങ്ങളാണ് അനബല്ലയും, കൺജ്യൂറിങ്ങും, പാരിയുംമൊക്കെ. പലതും റിയാലിറ്റിമായി യാതൊരുവിധ ബന്ധമില്ലെങ്കിൽ പോലും സിനിമ വൻ വിജയമായിരിക്കും.

  നോമിനേഷൻ ലിസ്റ്റിൽ അരിസ്റ്റോ സുരേഷ്? ബിഗ് ബോസ് ഹൗസിൽ നിന്ന് ഈ ആഴ്ച പുറത്തു പോകുന്നവർ...

  ഹൊറർ സിനിമയെ കുറിച്ച് കേൾക്കുമ്പോൾ ഭൂരിഭാഗം പേരുടേയും മനസ്സിൽ ആദ്യ ഓർമ വരുന്നത്. കൺജ്യൂറിങ്ങാണ്. ലോകസിനിമ പ്രേമികൾക്കിടയിൽ തന്നെ ഈ സിനിമ ഒരു ചർച്ച വിഷയമായിരുന്നു. സാധാരണ ഒരു കെട്ടുകഥയല്ല കൺജ്യൂറിങ്ങ്. ഇതിന് മനുഷ്യരുടെ ജീവിതമായി ഏറെ ബന്ധമുണ്ട്. ചിത്രത്തിന്റെ പല ഭഗങ്ങൾ വന്നുവെങ്കിലും പ്രേക്ഷകരുടെ ഇടയിൽ ഒരു സംശയമുണ്ട്. ഒരു കന്യാ സ്ത്രീ എങ്ങനെ ദുരാത്മാവായി എന്ന്. അതിനുള്ള മറുപടിയുമായി കൺജ്യൂറിങ് ടീം വീണ്ടും എത്തുന്നു.

  50 ദിവസങ്ങൾ കൊണ്ട് പഠിച്ച പാഠങ്ങൾ!! ബിഗ് ബോസ് മത്സരാർഥികൾ മനസ്സ് തുറക്കുന്നു, വലിയ മാറ്റങ്ങൾ

  ശവപ്പെട്ടിയോടെ തുടക്കം

  ട്രെയിലറിന്റെ തുടക്ക തന്നെ ആരാധകരുടെ ശ്വാസമിടുപ്പ് കൂട്ടുന്ന തരത്തിലുളളതാണ്. റൊമാനിയിയിലെ കൊട്ടാരത്തിലാണ് ദി നൺ കഥ പറയുന്നത്. ട്രെയിലറിന്റെ തുടക്കത്തിൽ തന്നെ അമേരിക്കയിലെ ഗോഥിക് സൂപ്പർ നാച്ചുറൽ ഹെറർ സിനിമ പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന തരത്തിലുളളതാണ്. ശവപ്പെട്ടി അകന്നു പോകുന്ന രംഗത്തോടെയാണ് സിനിമയുടെ ട്രെയിലർ തന്നെ ആരംഭിക്കുന്നത്. അത് തന്നെ പ്രേക്ഷകരിൽ ഭയം ഉളവാക്കുന്നുണ്ട്.

  കന്യാസ്ത്രീയുടെ മരണം

  കോൺജ്യൂറിങ്ങ് സീരിസിൽ പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടിയത് വാലക്ക് എന്ന കന്യാസ്ത്രീയാണ്. ഒരു കന്യാസ്ത്രീ എങ്ങനെ ദുരാത്മാവായി എന്ന ചോദ്യമാണ് ചിത്രം കണ്ടറിങ്ങിയ പലരുടേയും മനസ്സിൽ തോന്നിയത്. അത് മാത്രം സംവിധായകൻ പ്രേക്ഷകനിൽ നിന്ന് ഒളിപ്പിച്ചുവെച്ചു. എന്നൽ ഇപ്പോൾ ദ നണ്ണിലൂടെ ആ സസ്പെൻസ് പൊളിയ്ക്കുകയാണ്. 1952ൽ റൊമാനിയയിൽ ഒരു കന്യാസ്ത്രീ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടു. ഇതോടു കൂടിയാണ് സിനിമ ആരംഭിക്കുന്നത്.. ചിത്രം സെപ്റ്റംബർ 7 ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

  ഇൻവെസ്റ്റിഗേഷൻ സ്റ്റോറി

  ദ നൺ കണ്‍ജ്യുറിങിനും അനാബെലെയ്ക്കും മുകളിലായിരിക്കുമെന്നത് ഈ ട്രെയിലറിലൂടെ വ്യക്തമാണ്. ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തു വന്നിരുന്നു. അതു തന്നെ പ്രേക്ഷകരിൽ ഒരേസമയം പ്രേക്ഷകരിൽ ആകാംക്ഷയും ഭയവും സൃഷ്ടിച്ചിരുന്നു. ദുരൂഹസാഹചര്യത്തിൽ ഒരു കന്യാസ്ത്രീ മരണപ്പെടുന്നു. അതിന്റെ പിന്നിലെ സത്യം കണ്ടുപിടിക്കാൻ മറ്റൊരു കന്യാസ്ത്രീയേയും വൈദികനേയും വത്തിക്കാൻ നിയോഗിക്കുന്നു. ദൗത്യത്തിനായി ഇവർ രണ്ടു പേരും റൊമാനിയയിൽ എത്തുന്നു. തുടർന്ന് ഇവർ നേരിടേണ്ടി വരുന്ന സംഭവികസാങ്ങളാണ് ദ നണിന്റെ പ്രമേയം.

  കോൺജ്യുറിങ്

  2013 ൽ പുറത്തിറങ്ങിയ ചിത്രമാണ് കേൺജ്യൂറിങ്. ലോക സിനിമക സിനിമ ചരിത്രത്തിൽ തന്നെ പേടിപ്പെടുത്തുന്ന ചിത്രമായിരുന്നു ഇത്. ഒരു കെട്ടിചമച്ച കഥയല്ല ജീവിതത്തിൽ സംഭവിച്ചതാണെന്നുള്ളതാണ് പ്രേക്ഷകരെ ഒന്നു കൂടി പേടിപ്പിക്കാനും ഈ സിനിമ കാണാൻ പ്രേരിപ്പിച്ചതുമായ ഘടകം. 1977 കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രമായിരുന്നു. പാരാനോര്‍മല്‍ അന്വേഷണ വിദഗ്ധരായ എഡ്, ലൊറൈന്‍ വാരന്‍ ദമ്പതികള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളായിരുന്നു ചിത്രത്തിന്റെ പ്രമേയം. ആദ്യ ഭാഗം മുതൽ കന്യാസ്ത്രീ വാലറ്റ് പ്രേക്ഷകരുടെ മനസിലും ഒരു ചോദ്യ ചിഹ്നമായി കടന്നു കൂടിയിരുന്നു. കോൺജ്യൂറിങ്ങിന്റെ രണ്ടാംഭാഗവും പ്രേക്ഷരുടെ ഇടയിൽ വൻ ശ്രദ്ധനേടിയിരുന്നു.

  English summary
  The second nun trailer out

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more