ഓസ്‌കര്‍ 2021 വെര്‍ച്വല്‍ ചടങ്ങായിരിക്കില്ല, അഭ്യൂഹങ്ങള്‍ തളളി അക്കാദമി

By Midhun Raj

93ാമത് അക്കാദമി അവാര്‍ഡ്‌സ് ചടങ്ങിനായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. അടുത്ത വര്‍ഷം എപ്രില്‍ 25നാണ് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക. ഇത്തവണയും ലോസ് ആഞ്ചലസില്‍ വെച്ചാണ് ചടങ്ങ് നടക്കുന്നത്. ഓസ്‌കര്‍ പുരസ്‌കാര ചടങ്ങിന്‌റെ നടത്തിപ്പ് സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിലായി നിരവധി അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വന്നത്. പുരസ്‌കാര നിശ ഇത്തവണ വെര്‍ച്വല്‍ ഇവന്റായിട്ടാണ് സംഘടിപ്പിക്കുകയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

oscar-2-

എന്നാല്‍ വെര്‍ച്വല്‍ ഇവന്റല്ലെന്നും വ്യക്തിഗത ഇവന്റായിരിക്കുമെന്നും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം എത്ര പേരെയാകും ലോസ് ആഞ്ചലസിലെ തിയ്യേറ്ററുകളില്‍ പ്രവേശിപ്പിക്കുകയെന്ന കാര്യത്തിലൊന്നും സ്ഥിരീകരണമുണ്ടായിട്ടില്ല. ലോസ് ആഞ്ചലസിലെ ഡോള്‍ബി തിയ്യേറ്ററിലാണ് അടുത്ത വര്‍ഷവും പുരസ്‌കാര ചടങ്ങ് നടക്കുക. 3400 പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യമാണ് ഈ തിയ്യേറ്ററിലുളളത്.

അടുത്തിടെ അക്കാദമി പ്രതിനിധികള്‍ തിയ്യേറ്ററിലെ സൗകര്യങ്ങള്‍ വിലയിരുത്താന്‍ എത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രിയായി ഇത്തവണ മലയാള ചിത്രം ജല്ലിക്കട്ടാണ് തിരഞ്ഞെടുക്കപ്പെട്ടത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ അടക്കം പ്രദര്‍ശിപ്പിച്ചിരുന്നു. കൂടാതെ നിരവധി പുരസ്‌കാരങ്ങളും ചിത്രം നേടി. തിയ്യേറ്ററുകളിലും പ്രദര്‍ശിപ്പിച്ച ശേഷമാണ് ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രിയായി ജല്ലിക്കട്ട് തിരഞ്ഞെടുക്കപ്പെട്ടത്.

ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു 92ാമത് അക്കാദമി അവാര്‍ഡ് ചടങ്ങ് നടന്നത്. അന്ന് കൊറിയന്‍ ചിത്രം പാരസൈറ്റ് നാല് പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. മികച്ച ചിത്രം, സംവിധായകന്‍, മികച്ച വിദേശഭാഷാ ചിത്രം. മികച്ച തിരക്കഥ എന്നീ വിഭാഗങ്ങളിലായിരുന്നു പാരസൈറ്റ് പുരസ്‌കാരം നേടിയത്. ആദ്യമായാണ് ഒരു കൊറിയന്‍ ചിത്രം ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ നേടി ചരിത്രം സൃഷ്ടിച്ചത്. ജോക്കറിലെ പ്രകടനത്തിന് മികച്ച നടനായി വൊക്വീന്‍ ഫിനിക്‌സും ജൂഡി എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടിക്കുളള പുരസ്‌കാരം റെനി സെല്‍വഗറും കഴിഞ്ഞ തവണ നേടി.

Read more about: oscar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X