twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഓസ്‌കാറിലും വര്‍ണ്ണ വിവേചനം, കറുത്ത വര്‍ഗ്ഗകാരായ അഭിനേതാക്കള്‍ എവിടെ?

    By Akhila
    |

    ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒസ്‌കാര്‍ അവാര്‍ഡ് നാമനിര്‍ദ്ദേശ പട്ടികയില്‍ നിന്ന് കറുത്ത വര്‍ഗ്ഗകാരെ ഒഴിവാക്കിയതില്‍ ഹോളിവുഡില്‍ പ്രതിഷേധം. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കറുത്ത വര്‍ഗ്ഗക്കാരെ നാമനിര്‍ദ്ദേശ പട്ടികയില്‍ നിന്ന് പിന്തള്ളിയതിനാലാണ് പ്രതിഷേധം ശക്തമായത്.

    നടന്‍ ജോര്‍ജ്ജ് ക്ലൂണി, സ്‌പൈക്ക് ലീ തുടങ്ങിയവരാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 20 പേരെ തെരഞ്ഞെടുത്തതില്‍ കറുത്ത വര്‍ഗ്ഗകാരായ ആരും തന്നെ ഉണ്ടായിരുന്നില്ല. അഭിനേതാക്കളുടെ കാര്യത്തില്‍ മാത്രമല്ല മികച്ച സംവിധായകരുടെ പേരും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല.

    oscars-awards

    പൗരവകാശ പ്രവര്‍ത്തകനും യുഎസ് പ്രസിഡണ്ടിന്റെ ഉപദേശകനുമായ അല്‍ ഷാര്‍പ്ടണ്‍ ഭരണസമിതിയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി എത്തിയിട്ടുണ്ട്. പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും രൂക്ഷമായസാഹചര്യത്തെ തുടര്‍ന്ന് 26ന് ഭരണ സമിതി യോഗം ചേരുന്നുണ്ട്.

    English summary
    The Oscars' black and white divide.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X