ടോക്കിയോ, നെയ്റോബി, റിയോ... മണി ഹേയ്സ്റ്റിലെ കഥാപാത്രങ്ങൾക്ക് നഗരങ്ങളുടെ പേര് വന്ന വഴി...

ലോക്ക് ഡൗൺ ആരംഭിച്ചതോടെ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാകുന്നത് സ്പാനിഷ് വെബ്സീരീസ് ലാ ര കാസ ഡി പാപ്പൽ അല്ലെങ്കിൽ മണി ഹേയ്സ്റ്റ് ആണ്. സീരീസിന്റെ നാലാം സീസൺ ഏപ്രിൽ 3 മൂന്നിന് ആയിരുന്നു നെറ്റ്ഫ്ലിക്സിൽ ആരംഭിച്ചത്. 2017 ലായിരുന്നു മണിഫേയ്സ്റ്റിന്റ ആദ്യം സീസൺ ആരംഭിക്കുന്നത്. ഇപ്പോഴിത നാലാം സീരീസ് നാലാം സീസൺ നടക്കുകയാണ്. സീരീസിന്റെ നാലാം സീസൺ ഏപ്രിൽ 3 മൂന്നിന് നെറ്റ്ഫ്ലിക്സിൽ ആരംഭിച്ചത്. ദിവസങ്ങൾ കൊണ്ട് തന്നെ നാലാം സീസൺ പ്രേക്ഷകരുടെ ചർച്ച വിഷയിട്ടുണ്ട്.

Money Heist

അലെക്ല് പീന്യ ആണ് ഈ വെബ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്.സ്പെയിനിലെ ആന്റിന 3 ചാനലിന് വേണ്ടിയായിരുന്നു ഈ സീരിസ് ഒരുക്കിയത്. പിന്നീട് നെറ്റ് ഫ്ലിക്സ് ഈ സീരിസ് ഏറ്റെടുക്കുകയായിരുന്നു. ചാനലുകളിൽ 15 എപ്പിസോഡുകളായിട്ടാണ് ഈ സീരീസ് കാണിച്ചിരിക്കുന്നത്. ഈ സീരീസ് നെറ്റ് ഫ്ളിക്കിസ് ഏറ്റെടുത്തത്തോടെ ഇത് രണ്ട് സീസണുകളായി. ആദ്യത്തെ സീസൺ 13 എപ്പിസോഡുകളായും രണ്ടാമത്തേത് രണ്ടാമത്തെ സീസണ്‍ 9 എപിസോഡായും മാറ്റി ആകെ 22 എപിസോഡ് ആക്കി സംപ്രേക്ഷണം ചെയ്യുകയായിരുന്നു. മൂന്നാമത്തെ സീസൺ എപ്പിസോഡുകളായി നെറ്റ്ഫ്ലിക്സ് ഓർജിനൽ സീരീസായി കഴിഞ്ഞ വർഷം ജൂലൈയിൽ സംപ്രേക്ഷണം ചെയ്തു. ഇപ്പോഴിത മണി ഫേയ്സ്റ്റിനെ കുറിച്ച് പ്രേക്ഷകർക്ക് അറിയാത്ത ചില സംഭവങ്ങൾ...

നഗരങ്ങളുടെ പേര്


മണി ഹേയ്സ്റ്റിലെ കഥാപാത്രങ്ങൾക്ക് നഗരങ്ങളുടെ പേരാണെന്ന് നമുക്കറിയാം എന്നാൽ കഥാപാത്രങ്ങൾക്ക് നഗരങ്ങളുടെ പേര് നൽകുന്നതിനെ പറ്റി കഥാകൃത് ആലോചിക്കുന്നതിനും മുൻപ് തന്നെ പേര് ലഭിച്ച കഥാപാത്രം ആണ് ടോക്കിയോ.മണി ഹേയ്സ്റ്റിന്റെ സൃഷ്ടാവായ അലക്സ്‌ പിന ഒരു ദിവസം ധരിച്ച ടീ ഷർട്ടിൽ നിന്നാണത്രെ ടോക്കിയോ എന്ന പേര് കഥാപാത്രത്തിന് ലഭിച്ചത്. പിന്നീട് എല്ലാ പ്രധാന കഥാപാത്രങ്ങൾക്കും നഗരങ്ങളുടെ പേരുകൾ നല്കപ്പെടുകയായിരുന്നു.

ഗാനം

പ്രശസ്തമായ ഇറ്റാലിയൻ വിപ്ലവ ഗാനമാണ് ബെല്ല ചാവ്. മണി ഹെയ്സറ്റിലെ ആദ്യ സീസണിലാണ് ഈ ഗാനം ആദ്യം കേൾക്കുന്നത്. ചുവന്നകൊട്ടും, മുഖംമൂടിയോടുമൊപ്പം സീരിസിന്റെ ഐക്കൺ ആകാനും ബെല്ല ചാവിനും സാധിച്ചു .സീരീസിലെ സെലിബ്രേഷൻ നിമഷങ്ങൾക്ക് ചേർക്കാൻ ഒരു പാട്ട് തേടുന്നതിനിടയിലാണ് ഈ ഗാനം തിരക്കഥകൃത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് ഷോ വിജയമായതോടൊപ്പം പാട്ടും വൻ ഹിറ്റായി

യഥാർഥ വസ്തുത

മണി ഹെയ്‌സ്റ്റിന്റെ 1, 2 സീസണുകളുടെ ഷൂട്ടിംഗിൽ, ക്രൂ മാഡ്രിഡിൽ നിന്ന് പുറത്തുപോയിരുന്നില്ല - കാര്യങ്ങൾ ഒറ്റ സ്റ്റുഡിയോയിൽ ചിത്രീകരിക്കുകയും അന്താരാഷ്ട്ര പ്രദേശങ്ങൾ സി‌ജി‌ഐ വഴി പുനർനിർമ്മിക്കുകയും ചെയ്തു. എന്നിരുന്നാലും, സീസണുകൾ 3, 4 എന്നിവ നെറ്റ്ഫ്ലിക്സ് ഏറ്റെടുത്തതോടെ കാര്യങ്ങൾക്ക് മാറ്റം സംഭവിച്ചു.ബാങ്ക് ഓഫ് സ്പെയിനിലെ പുതിയ തട്ടിപ്പുകാരനെ കഴിയുന്നത്ര യാഥാർത്ഥ്യമാക്കുന്നതിന് നല്ല ഗവേഷണം വേണ്ടി വന്നിരുന്നു.. യഥാർത്ഥ ബാങ്ക് ഓഫ് സ്പെയിനിന്റെ നിലവറയുടെ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ച് കൃത്യമായി കാര്യങ്ങൾ പഠിച്ചായിരുന്നു ബാക്കിയുള്ള ഭാഗങ്ങൾ ചിത്രീകരിച്ചത്.

പ്രയാസമേറിയ രംഗം

ഏറ്റവും പ്രയാസപ്പെട്ട രംഗം സ്കൂബയും മണി ഷവർ സീനും ആയിരുന്നു ചിത്രീകരിക്കാൻ ഏറ്റവും പ്രയാസമേറിയ രംഗങ്ങൾ. സീരിസിൽ വളരെ ഏറ്റവും ലളിതമായി തോന്നുന്ന രണ്ട് രംഗങ്ങൾ ആയിരുന്നെങ്കിലും ഛിത്രീകരിക്കാൻ ഏറെ ബുദ്ധിമുട്ടായിരുന്നു. സെൻട്രൽ മാഡ്രിഡിന് മുകളിൽ ദശലക്ഷക്കണക്കിന് യൂറോ എറിയാൻ പ്രൊഫസർ (അൽവാരോ മോർട്ടെ) ഒരു ബ്ലിംപ് ഉപയോഗിക്കുമ്പോഴാണ് ആദ്യത്തേത്. ആ രംഗം ചിത്രീകരിക്കുന്ന സമയത്ത്, കാലാവസ്ഥ വെയിലിൽ നിന്ന് മഴയിലേക്ക് മാറിക്കൊണ്ടിരുന്നു, ശരിയായ ദിശയിലേക്ക് പറക്കാൻ പണം നേടാൻ ഒന്നിലധികം ശ്രമങ്ങൾ നടത്തിയിരുന്നു. ഡെൻ‌വർ‌ (ജെയിം ലോറൻ‌ടെ) ബാങ്ക് ഓഫ് സ്‌പെയിനിലെ വെള്ളം നിറച്ച നിലവറയിലേക്ക് സ്കൂബ ചെയ്യേണ്ടിവന്ന രംഗമായിരുന്നു മറ്റൊന്ന്, . ഈ രംഗം സാധ്യമാക്കുന്നതിന്, ഒരു വലിയ നീന്തൽക്കുളത്തിന് മുകളിലുള്ള നിലവറ പുനർനിർമിക്കേണ്ടി വന്നു.

Read more about: hollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X