ദീപിക പദുക്കോണിന്റെ ത്രിപ്പിള്‍ എക്‌സ് ടീസര്‍ പുറത്തിറങ്ങി
ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ആദ്യ ഹോളിവുഡ് ചിത്രം ത്രിപ്പിള്‍ എക്‌സിന്റെ ടീസര്‍ പുറത്തിറങ്ങി. ടീസറിലേറയും ആക്ഷന്‍ രംഗങ്ങളാണ്. ഡി ജെ കറുസോയാണ് ചിത്രത്തിന്റെ സംവിധായകന്‍.
ദി റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജ് എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. നിന,ദൊബ്രാവ്,ടോണി ജാ മൈഖേല്‍ ബിസ്പിങ്, സാമുവല്‍ എല്‍ ജാക്‌സണ്‍, റൂബി റോസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിന്‍ ഡീസലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ദീപിക പദുക്കോണ്‍. താരം ഇക്കാര്യം നേരത്തെ പറഞ്ഞിട്ടുള്ളതാണ്. നേരത്തെ ഫസ്റ്റ് ആന്റ് ഫ്യൂരിയസിനെ ഏഴാം പതിപ്പില്‍ വിന്‍ ഡീസലിന്റെ നായികയായി എത്തുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പല കാരണങ്ങളാലും നടന്നില്ല.


Click it and Unblock the Notifications











