twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്റ്റീഫന്‍ ഹോക്കിങ്‌സ് നവംബറില്‍ എത്തും

    By Soorya Chandran
    |

    ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ പ്രതിഭാശാലി ആരാണ്... ലോകം കണ്ട ഏറ്റവും മനോധൈര്യമുള്ള വ്യക്തി ആരാണ്... ലോകം കണ്ട ഏറ്റവും മികച്ച ശാസ്ത്രജ്ഞന്‍ ആരാണ്....?

    ഈ ചോദ്യങ്ങള്‍ക്കെല്ലാം ഒരു പക്ഷേ ഒരുത്തരം (ചിലര്‍ക്കെങ്കിലും) മാത്രമേ ഉണ്ടാകൂ... അതാണ് സ്റ്റീഫന്‍ ഹോക്കിങ്‌ എന്ന അപൂര്‍വ്വ മനുഷ്യന്‍. ആ ഹോക്കിങിന്റെ ജീവിത കഥ സിനിമയാക്കിയിരിക്കുന്നു. അടുത്ത നവംബര്‍ മാസത്തില്‍ ലോകമെമ്പാടും ചിത്രം റിലീസ് ചെയ്യും. തിയ്യറി ഓഫ് എവരിതിങ് എന്നാണ് സിനിമയുടെ പേര്.

    Theory of Everything

    അമയോട്രോഫിക് ലാറ്ററര്‍ സ്‌ക്ലീറോസിസ് എന്ന അപൂര്‍വ്വ രോഗത്തിന് അടിമയാണ് ഹോക്കിങ്‌. ശരീരം അനക്കാനാവില്ല, സംസാരിക്കാനാവില്ല... വീല്‍ ചെയറിലെ ജീവിതം. പക്ഷേ വിശ്രമിക്കാത്ത മസ്തിഷ്‌കമുള്ള ഹോക്കിങിന്റെ ചിന്തകള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുറത്തെത്തും. അദ്ദേഹം ജനങ്ങളോട് സംവദിക്കും.

    പ്രപഞ്ചോല്‍പത്തിയുടെ രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ ഹോക്കിങ്‌ നടത്തിയ ശ്രമമാണ് അദ്ദേഹത്തെ ഇന്നത്തെ അവസ്ഥയിലാക്കിയതെന്നാണ് ചില മതവിശ്വാസികള്‍ കരുതുന്നത്. ഇതേ പറ്റി ഒരുപാട് കഥകളും ഉണ്ട്. ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന ഹോക്കിങ്‌സിന്റെ പുസ്തകമായിരിക്കും ലോകത്ത് ഏറ്റവും അധികം വിറ്റഴിക്കപ്പെട്ടിട്ടുള്ള ശാസ്ത്ര പുസ്തകം.

    ഹോക്കിങിന്റെ ആദ്യ ഭാര്യ ജെയ്ന്‍ ഹോക്കിങ് എഴുതിയ ഓര്‍മക്കുറിപ്പുകളെ അടിസ്ഥാനമാക്കിയാണ് സിനിമ തയ്യാറാക്കിയിരിക്കുന്നത്. ജെയിംസ് മാര്‍ഷ് ആണ് സംവിധായകന്‍. എഡ്ഡി റെഡ്‌മെയ്ന്‍ ആണ് ഹോക്കിങിനെ അവതരിപ്പിക്കുന്നത്.

    കഴിഞ്ഞ ദിവസം ടൊറന്റോ ചലച്ചിത്ര മേളയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു. മികച്ച സ്വീകരണമാണ് ലഭിച്ചത്. ഹോക്കിങിനെ സ്‌നേഹിക്കുന്ന ലോകം സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ്.

    English summary
    Theory of Everything: movie about Stephan Hawking to release in November.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X