ഗ്രാമീണ ഇന്ത്യയിലെ ആർത്തവ പ്രശ്നങ്ങൾ!! പിരീഡ്. ഓഫ് സെന്റന്‍സ് മികച്ച ഡോക്യുമെന്ററി
ദില്ലി നഗരത്തിന്റെ പുറം പോക്കിലുളള ഹാപൂർ എന്ന ഗ്രാമത്തിലെ സ്ത്രീകൾ നടത്തുന്ന നിശബ്ദ പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം
Recommended Video

ഇത്തവണ ഓസ്കാർ പുരസ്കാരത്തിന് ഇന്ത്യൻ മധുരം. ആർത്തവ കാലത്തെ ആസ്പദമാക്കി ഇന്ത്യൻ പശ്ചാത്തലത്തിൽ ഒരുക്കിയ ഡോക്യുമെന്ററിയായ പിരീഡ്.എൻഡ് ഓഫ് സെന്റൻസ് ഓസ്കാർ പുരസ്കാരം. ദില്ലി നഗരത്തിന്റെ പുറം പോക്കിലുളള ഹാപൂർ എന്ന ഗ്രാമത്തിലെ സ്ത്രീകൾ നടത്തുന്ന നിശബ്ദ പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. നിർധനരായ സ്ത്രീകൾക്ക് സാനിറ്ററി നാപ്കിൻ എത്തിക്കുന്ന വനിത കൂട്ടായ്മയെ കുറിച്ചാണ് ഈ ഡേക്യുമെന്റെറി ചർച്ച ചെയ്യുന്നത്.

ആർത്തവം എന്ന് ഉച്ഛരിക്കാൻ തന്നെ ഭയപ്പെട്ടുന്ന ഒരു സമൂഹത്തിൽ സ്ത്രീകൾ നടത്തുന്ന മുന്നേറ്റത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി പാഡ് പ്രോജക്ട് എന്ന എൻജി ഒ സംഘടനയാണ് ഹാപൂറിനെ സഹായിക്കാൻ രംഗത്തെത്തുന്നു. ആർത്തവ സമയത്ത് ആവശ്യത്തിന് വസ്ത്രങ്ങൾക്കും മറ്റ് വസ്തുക്കൾക്കും ബുദ്ധിമുട്ടുന്ന സ്ത്രീകൾക്കൾക്ക് സഹായഹസ്തവുമായി ഇവർ സമൂഹത്തിൽ ഇറങ്ങി ചെല്ലുന്നു.. ഇത്തരത്തിലുള്ള സ്ത്രീകളുടെ നീക്കങ്ങളെ അവിടെയുള്ള ആണുങ്ങൾ വളരെ സംശയ ദൃഷ്ടിയോടെയാണ് നോക്കി കാണ്ടിരുന്നത്. പിന്നെ അവിടെ ഉണ്ടാകുന്ന സംഭവവികാസങ്ങളും ഇതിനെതിരെയുളള സ്ത്രീകളുടെ പോരാട്ടവുമാണ് ഡോക്യുമെന്ററിയിൽ ചർച്ച ചെയ്യുന്നത്.
ആർത്തവകാലത്ത് സാനിറ്ററി നാപ്കിങ്ങുകളും അഭാവവും പിന്നീട് കുറഞ്ഞ ചെലവിൽ നാപ്ങ്ങുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നതും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളെ പ്രമേയമാക്കി കൊണ്ടുള്ള അക്ഷയ് കുമാറിന്റെ പാഡ്മാൻ ലോക സിനിമയിൽ തന്നെ ചർച്ചയായിരുന്നു. അരുണാചലം മുരുകാനന്ദൻ എന്ന വ്യക്തിയുടെ യഥാർഥ ജീവിതമായിരുന്നു ആ ചിത്രം.


Click it and Unblock the Notifications











