മഡോണയുടെയും ബ്രിട്‌നിയുടെയും തലവെട്ടുമെന്ന് ഭീഷണി
ലോസ്‌ആഞ്ചലസ്: ലോകപ്രശസ്‌ത പോപ്പ് ഗായകമാരായ മഡോണയുടെയും ബ്രിട്‌നി സ്‌പിയേഴ്‌സിന്റെയും തലവെട്ടുമെന്ന് പലസ്‌തീന്‍ തീവ്രവാദ സംഘടന മുന്നറിയിപ്പ് നല്‍കി.
സംഘടനയുടെ വക്താവ് മുഹമ്മദ് അബ്ദില്‍ അല്‍ ആണ് താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പലസ്‌തീനിലെ പോപ്പുലര്‍ റസിസ്റ്റന്‍സ് സമിതിയുടെ നിയന്ത്രണത്തിലുള്ളതാണ് ഈ സംഘടന. ജൂതന്‍മാര്‍ക്കും ജൂതകേന്ദ്രങ്ങള്‍ക്കും നേരെ ആക്രമണം നടത്തുന്ന ഗാസയിലെ സംഘടനയാണിത്.
വധശിക്ഷ ഒഴിവാക്കാന്‍ രണ്ടുപേരും ഇസ്ലാം മതം സ്വീകരിയ്‌ക്കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. ഓഡിയോ ടേപ്പിലൂടെയാണ് ഭീഷണി പുറത്തുവിട്ടിരിക്കുന്നത്. താരങ്ങള്‍ രണ്ടും സാത്താന്‍ സംസ്‌കാരം വളര്‍ത്തുന്നുവെന്നും ഭീഷണിയില്‍ ആരോപണമുണ്ട്. രണ്ടുപേരെയും വേശ്യകളെന്നാണ് സംഘടന വിശേഷിപ്പിക്കുന്നത്.
ഇവര്‍ ഇപ്പോള്‍ തുടരുന്ന ജീവിതം തന്നെയാണ് മുന്നോട്ടുകൊണ്ടുപോകുന്നതെങ്കില്‍ തീര്‍ച്ചയായും അവരുടെ തല വിച്ഛേദിയ്‌ക്കും. അമേരിക്കയുടെ ഇസ്ലാമിനെതിരായ യുദ്ധത്തിന്റെ ഭാഗമായാണ് ഇവര്‍ സാത്താന്‍ സംസ്‌കാരം പ്രചരിപ്പിക്കുന്നത്- ടേപ്പില്‍ പറയുന്നു.
ഭീഷണിയ്‌ക്കിടെ മഡോണ ഭര്‍ത്താവ് റിച്ചിയും കുടുംബവുമൊത്ത് ഇസ്രയേലിലെ ടെല്‍ അവീവില്‍ ജൂത പുതുവര്‍ഷത്തോടനുബന്ധിച്ചുള്ള കബ്ബല കോണ്‍റന്‍സില്‍ പങ്കെടുത്തിട്ടുണ്ട്. കാത്തലിക്കായി വളര്‍ന്ന മഡോണ അടുത്ത കാലത്ത് എസ്‌തേര്‍ എന്ന പേര് സ്വീകരിച്ച് ജൂത വിശ്വാസിയായി മാറിയിരുന്നു.


Click it and Unblock the Notifications