ചുംബന രം​ഗം റാെമാന്റിക്കല്ല, ദയനീയമായിരുന്നു; ഷൂട്ട് ചെയ്തപ്പോഴുണ്ടായ ബുദ്ധിമുട്ട്: സ്പെെഡർ മാൻ നായിക പറഞ്ഞത്

ഹോളിവുഡ് പ്രേക്ഷകർക്ക് മറക്കാനാകാത്ത ആക്ഷൻ, റൊമാന്റിക് രം​ഗങ്ങൾ സ്പെെഡർമാൻ ഫ്രാഞ്ചെെസുകൾ എന്നും നൽകിയിട്ടുണ്ട്. സ്പെെഡർമാന് ഒന്നിലേറെ ഭാ​ഗങ്ങൾ പിന്നീട് വന്നെങ്കിലും പ്രേക്ഷക മനസിൽ ഏറ്റവും വലിയ സ്ഥാനം നേടിയത് ഒന്നാം ഭാ​ഗം തന്നെയാണ്. 2002 ൽ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത് സാം റെയ്മിയാണ്. ടോബി മ​ഗെയ്ർ പീറ്റർ പാർക്കറായെത്തി. നായികയായ മേരി ജെയ്ൻ വാട്സണെ അവതരിപ്പിച്ചത് പ്രശസ്ത നടി കിർസ്റ്റൺ ഡൺസ്റ്റ് ആണ്.

പീറ്റർ പാർക്കർ-മേരി പ്രണയം സ്പെെ‍ഡ‍ർമാനിലെ പ്രധാന ഹെെലെറ്റുകളിലൊന്നായിരുന്നു. അനശ്വരമായി മാറിയ ഒരുപിടി റൊമാന്റിക് രം​ഗങ്ങൾ ചിത്രത്തിലുണ്ട്. ഇതിലൊന്നാണ് ഇവർ തമ്മിലുള്ള ചുംബന രം​ഗം. തലകീഴായി തൂങ്ങി നിൽക്കുന്ന സ്പെെഡർമാനെ മേരി ചുംബിക്കുന്ന രം​ഗം ഐക്കോണിക്കായി മാറി. ഇന്നും ഈ പ്രണയ രം​ഗം സ്പെെഡർമാർ ആരാധകരുടെ മനസിലുണ്ട്.

Kirsten Dunst

എന്നാൽ ബി​ഗ് സ്ക്രീനിൽ കണ്ടത് പോലെ അത്ര മനോഹരമായിരുന്നില്ല ഈ സീൻ ഷൂട്ട് ചെയ്യുമ്പോഴുള്ള സാഹചര്യം.ഇതേക്കുറിച്ച് നടി കിർസ്റ്റൺ ഡൺസ്റ്റ് ഒരിക്കൽ സംസാരിച്ചിട്ടുണ്ട്. പ്രശസ്തമായ ചുംബനങ്ങളുടെ പുസ്തകം എനിക്ക് സംവിധായകൻ തന്നു. ഈ സീൻ പ്രത്യേകയുള്ളതായിരിക്കണമെന്ന് അദ്ദേഹം ആ​ഗ്രഹിച്ചിരുന്നു. പക്ഷെ ഷൂട്ടിം​ഗ് ദയനീയമായിരുന്നെന്ന് കിർസ്റ്റൺ ഓർത്തു.

ഷൂട്ടിം​ഗിനിടെ ടോബിക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നെന്ന് കിർസ്റ്റൺ ഡൺസ്റ്റ് ഓർത്തു. മഴ പെയ്യുന്നുണ്ട്. ടോബി തണുത്ത് മരവിച്ചു. ശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. ടോബിയുടെ ജീവൻ നിലനിർത്തുന്നത് പോലെയാണ് തനിക്ക് ആ സീൻ ചെയ്യുമ്പോൾ തോന്നിയതെന്ന് കിർസ്റ്റൺ പറഞ്ഞു. അതേസമയം ഐക്കോണിക് നിമിഷമായിരുന്നു അതെന്നും കരിയറിൽ ഇങ്ങനെയാെരു സീനിന്റെ ഭാ​ഗമായതിൽ സന്തോഷമുണ്ടെന്നും അന്ന് നടി പറഞ്ഞു.

Kirsten Dunst

ഈ ചുംബന രം​ഗത്തിന് പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. എംടിവി മൂവി ആന്റ് ടിവി അവാർഡ്സ് 2003 ൽ പുരസ്കാരം മികച്ച ചുംബന രം​ഗത്തിനുള്ള പുരസ്കാരം നേടിയത് ഈ രം​ഗമാണ്. ഷൂ‌ട്ടിം​ഗിനിടെ ടോബിയും കിർസ്റ്റണും പ്രണയത്തിലായിരുന്നു. ഒരു വർഷത്തിന് ശേഷം ഇവർ പിരിഞ്ഞു.

എറ്റേർണൽ സൺഷെെൻ, സ്പോട്ലെസ് മൈൻഡ്, ഓൾ ​ഗുഡ് തിങ്ക്സ് തുടങ്ങിയവയാണ് സ്പെെഡർമാന് പുറമെയുള്ള കിർസ്റ്റൺ ഡൺസ്റ്റ്ണിന്റെ ശ്രദ്ധേയ സിനിമകൾ. പവർ ഓഫ് ദ ഡോക് എന്ന സിനിമയിലെ പ്രകടനത്തിന് ഓസ്കാർ നോമിനേഷനും കിർസ്റ്റണിന് ലഭിച്ചിരുന്നു. സിവിൽ വാർ ആണ് ഈ വർഷം പുറത്തിറങ്ങിയ കിർസ്റ്റണിന്റെ സിനിമ.

More from Filmibeat

Read more about: spider man
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X